തിരുവനന്തപുരം: തലസ്ഥാനത്തിെൻറ വാർത്തശീലങ്ങളിൽ നാട്ടുസ്പന്ദനങ്ങൾക്ക് തുടക്കമിട്ട ആകാശവാണി പ്രാേദശികവാർത്തകൾക്ക് ഇന്ന് 60 വയസ്സ്. വിവരവിനിമയത്തിന് മറ്റ് മാർഗങ്ങളില്ലാത്ത കാലത്ത് പുതിയ റേഡിയോശീലം പരിചയപ്പെടുത്തിയ് 1957ൽ ഇതുപോെലാരു സ്വാതന്ത്ര്യ ദിനത്തിലായിരുന്നു. 10 മിനിറ്റായിരുന്നു ബുള്ളറ്റിൻ. തത്സമയ വാര്‍ത്തകളുടെയും ബ്രേക്കിങ് ന്യൂസുകളുടെയും പ്രളയമില്ലാതിരുന്ന അക്കാലത്ത് ആധികാരികമായ വാര്‍ത്ത അനുഭവം തലസ്ഥാനത്ത് സമ്മാനിക്കുകയായിരുന്നു ആകാശവാണി. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതടക്കം രാജ്യംഞെട്ടിയ പലസംഭവങ്ങളും തലസ്ഥാനം ആദ്യമറിഞ്ഞത് ആകാശവാണിയിലൂടെയാണ്.
തെരഞ്ഞെടുപ്പുകളാണ് അക്കാലത്ത് പ്രാദേശികവാർത്തകളെ ജനകീയമാക്കിയത്. അഞ്ചുവർഷെത്ത ഭാവി രാഷ്ട്രീയ ഭാഗധേയം ജനമറിഞ്ഞതും പത്ത് മിനിറ്റിലെ ഇൗ വാർത്തകളിലൂടെയാണ്. അന്ന് ചായക്കടകളിലെ റേഡിയോക്ക് ചുറ്റും ആകാംഷയോടെ കൂടിനിന്നത് മുതിർന്ന തലമുറ ഇന്നും ഗൃഹാതുരതയോടെ ഒാർക്കുന്നു. ക്രമേണ ആകാശവാണി വാർത്തകൾ തലസ്ഥാനദിനചര്യയുടെ ഭാഗവുമായി മാറി. ഉച്ചക്ക് 12.30നും വൈകീട്ട് 6.20നുമായിരുന്നും അന്നും വാർത്തകൾ.
പിന്നീടാണ് കോഴിക്കോടുനിന്ന് 6.45നുള്ള പ്രാേദശികവാർത്തകൾ ആരംഭിക്കുന്നത്. എഫ്.എമ്മുകൾ ആരംഭിച്ചശേഷം ഒേരാ മണിക്കൂറിലും പ്രധാനവാർത്തകൾ പ്രക്ഷേപണം ചെയ്തുതുടങ്ങി. തിരുവനന്തപുരത്ത് നിന്നുള്ള വാർത്തകൾ തൃശൂർ വരെയാണ് ലഭിക്കുക. നേരത്തെ ദേശീയവാർത്തകൾ ഡൽഹിയിൽനിന്നായിരുന്നു വായിച്ചിരുന്നത്. കഴിഞ്ഞ ഏപ്രിൽ 24 മുതൽ ദേശീയവാർത്തകളും തിരുവനന്തപുരത്തുനിന്നാണ് പ്രക്ഷേപണം ചെയ്യുന്നത്. രാവിലെ 7.25, ഉച്ചക്ക് 12.50, രാത്രി 7.25 എന്നിങ്ങനെയാണ് ഇൗ ബുള്ളറ്റിനുകൾ. പ്രവാസികൾക്കായി രാത്രി 11.15ന് പ്രത്യേകവാർത്തകൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.