പൂച്ചാക്കൽ (ആലപ്പുഴ): ‘വാർത്തകൾ വായിക്കുന്നത് സുഷമ’ എന്ന് കേൾക്കാത്ത ആകാശവാണി ശ്രോതാക്കൾ ഉണ്ടാകില്ല. 37 വർഷമായി സ്ഥിരമായി ആകാശവാണിയിലൂടെ മലയാളികളുടെ കാതിലെത്തുന്ന സ്വരമാണ് സുഷമയുടേത്. എന്നാൽ, ലോകം അറിയുന്ന ഈ വാർത്ത വായനക്കാരിക്ക് മറ്റൊരുമുഖം കൂടിയുണ്ട്. നാടകവേദികൾ ഹരമായി ജീവിതത്തോട് ചേർത്ത് നിർത്തിയിരിക്കുകയാണ് അവർ. ഓർമവെച്ച നാൾമുതൽ കലയെ സ്നേഹിക്കുകയും പഠിക്കുകയും ചെയ്യാൻ സമയം കണ്ടെത്തിയ പ്രതിഭ. കുട്ടിക്കാലത്തുതന്നെ മോഹിനിയാട്ടവും ഭരതനാട്യവും അഭ്യസിച്ച് സ്കൂളുകളിലും കോളജുകളിലും താരമായി. ഇന്ന് ശ്രോതാക്കൾ കേൾക്കാൻ കൊതിക്കുന്ന ആകാശവാണിയിലെ ശബ്ദമായി. റെയിൽവേ സ്റ്റേഷനുകളിലെ അറിയിപ്പുകളിലും ഇന്ന് സുഷമയുടെ ശബ്ദമുണ്ട്.
ഡൽഹിയിൽ അടക്കം പ്രവർത്തിച്ച് പ്രധാന വാർത്തവായനക്കാരിയായ 58കാരി സുഷമ വിജയലക്ഷ്മി ആലപ്പുഴ ചിങ്ങോലി സ്വദേശിനിയാണ്. നായിക ആയാണ് വേദിയിൽ സുഷമയുടെ രംഗപ്രവേശനം. ഓരോ നാടകത്തിലും പ്രധാന വേഷത്തിലാണ് അഭിനയം. ആകാശവാണിയിലെ തിരക്കുള്ള ജീവിതത്തിനിടയിലും അവർ നാടകം കൈവിടാൻ ഒരുക്കമല്ല. ആകാശവാണിയിലൂടെയാണ് നാടകരംഗത്ത് എത്തി നിരവധി നാടകങ്ങളിൽ അഭിനയിച്ചത്. ആകാശവാണിയിലെ തുടർ നാടകങ്ങളിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ജീവിതത്തിലെ പ്രധാന വഴിത്തിരിവുകളിൽ ഒന്നാെയന്ന് സുഷമ പറയുന്നു. ഇപ്പോൾ നൃത്തത്തിന് പോകാറില്ല. എന്നാൽ, അമച്വർ നാടകവേദിയുമായി സഹകരിക്കുന്നുണ്ട്. ആർ.എസ്. മധുവിെൻറ നാടകസംഘമായ ‘കല’ തിരുവനന്തപുരത്തിെൻറ നാടകങ്ങളിൽ സജീവമാണ്. രാജ വാര്യറിെൻറ ‘ദ റസ്പക്റ്റ് ഫുൾ പ്രോസ്റ്റിറ്റ്യൂഡ്’ എന്ന നാടകത്തിൽ ലിസി എന്ന കഥാപാത്രമായാണ് ഇപ്പോൾ അഭിനയം.
അറിവ് നിഷേധിച്ച കാലത്ത് വെല്ലുവിളികളെയും പ്രയാസങ്ങളെയും അതിജീവിച്ചാണ് സുഷമ ജീവിതം കോർത്തിണക്കിയത്. തെൻറ നേട്ടങ്ങൾക്ക് പിന്നിൽ പിതാവിെൻറ പ്രാർഥനയും പ്രോത്സാഹനവും ആണ്. വിരമിക്കാൻ ഇനി ഒന്നര വർഷമേയുള്ളു. വിശ്രമ ജീവിതത്തിനായി തിരുവനന്തപുരത്തുനിന്ന് ജന്മനാട്ടിലേക്ക് തിരികെ ചേക്കേറാനാണ് തീരുമാനം. നാട്ടിൽ ചെന്ന് കൃഷിയും ജീവകാരുണ്യ പ്രവർത്തനത്തിലും സ്ത്രീ ശാക്തീകരണ പ്രവർത്തനത്തിലും സജീവമായി രംഗത്തിറങ്ങാനും ഉദ്ദേശ്യമുണ്ടെന്ന് സുഷമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.