എ.കെ.പി.സി.ടി.എ ടീച്ചർ എഡ്യുക്കേഷൻ പരിഷ്കരണ ശിൽപ്പശാല നാളെ കോട്ടയത്ത്

തിരുവനന്തപുരം: എ.കെ.പി.സി.ടി.എ ടീച്ചർ എഡ്യുക്കേഷൻ പരിഷ്കരണ ശിൽപ്പശാല നാളെ കോട്ടയത്ത്. സി.എം.എസ് കോളജിൽ രാവിലെ 9.30 ന് ജനറൽ സെക്രട്ടറി ഡോ. ബിജുകുമാർ കെ. ശിൽപശാല ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്കരണങ്ങൾ എന്ന വിഷയത്തിൽ ഡോ. എ. എസ്. സുമേഷ്, ടീച്ചർ എഡ്യുക്കേഷൻ രംഗത്തെ പരിഷ്കാരങ്ങൾ എന്ന വിഷയത്തിൽ ഡോ. ടി.മുഹമ്മദ് സലീം, ടീച്ചർ എഡ്യുക്കേഷൻ പരിഷ്കരണങ്ങളിലെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ ഡോ. കെ.എസ്. സാജൻ തുടങ്ങിയവർ ക്ലാസെടുക്കും.

തുടർന്ന് പൊതു ചർച്ചയും, ഗ്രൂപ്പ് ചർച്ചയും നടത്തും. ക്രോഡീകരണത്തിലൂടെ ലഭിക്കുന്ന ആശയങ്ങൾ ഉൾപ്പെടുത്തി സംഘടന സർക്കാരിന് സമീപനരേഖ നൽകുന്നതായിരിക്കുമെന്ന് എ.കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡൻറ് എ. നിശാന്ത്, ജനറൽ സെക്രട്ടറി ഡോ. കെ. ബിജുകുമാർ എന്നിവർ അറിയിച്ചു.

മാതൃകാപരമായ പരിശീലനം നടത്തി വ്യക്തികളെ സാമൂഹ്യബന്ധത്തിലേക്ക് ഒരുക്കിയെടുക്കുന്ന കലാലയങ്ങളായ ടീച്ചർ എഡ്യുക്കേഷൻ സ്ഥാപനങ്ങൾ പുതിയ പരിഷ്കരണത്തിലേക്ക് കടക്കുന്ന ഘട്ടത്തിൽ എ.കെ.പി.സി.ടി.എ സംസ്ഥാന തലത്തിൽ ടീച്ചർ എഡ്യുക്കേഷൻ ശിൽപ്പശാല സംഘടിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഡോ. മോഹൻ ബി മേനോൻ ചെയർമാനായിട്ടുള്ള ആറംഗ സമിതി രൂപീകരിച്ച് കേരള സർക്കാർ പരിഷ്കരണത്തിലേക്ക് കടക്കുമ്പോൾ അധ്യാപകരുടെ ആശങ്കയകറ്റുന്നതിനും, അഭിപ്രായങ്ങൾ കേൾക്കുന്നതിനും, ഉരുത്തിരിഞ്ഞു വരുന്ന ആശയങ്ങളെ ക്രോഡീകരിച്ച് റിപ്പോർട്ടിൽ ഉൾപ്പെടുത്തുന്നതിനും വേണ്ടി സംസ്ഥാന അക്കാദമിക്ക് കമ്മിറ്റിയും, ട്രെയിനിങ് കോളജ് സബ് കമ്മിറ്റിയും സംയുക്തമായി ഏകദിന ശില്പശാല നടത്തുന്നത്. 

Tags:    
News Summary - AKPCTA Teacher Education Reform Workshop tomorrow in Kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.