കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ പ്രിയ സുഹൃത്ത് താഹ ഫസലിന് ജാമ്യം ലഭിച്ചതിലും തെൻറ ജാമ്യം ശരിെവച്ചതിലും ഏറെ സന്തോഷമുണ്ടെന്ന് അലൻ ഷുഹൈബ്. പത്തു മാസമായി താഹയുടെയും വീട്ടുകാരുടെയും സങ്കടം താൻ കാണുകയാണെന്ന് അലൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
തീർച്ചയായും നീതിയാണിത്. താഹ എത്രയും പെട്ടെന്ന് പുറത്തിറങ്ങട്ടെ. ചിലർക്കുള്ള മറുപടിയാണ് കോടതിയുടെ തീരുമാനമെന്നും അലൻ പറഞ്ഞു.
അലന് ജാമ്യം കിട്ടുകയും താഹക്ക് കിട്ടാതിരിക്കുകയും ചെയ്തതിൽ ചിലർ തെറ്റായ പ്രചാരണം നടത്തിയത് ഏറെ വിഷമമുണ്ടാക്കിയെന്ന് അലെൻറ മാതാവ് സബിത മഠത്തിൽ പറഞ്ഞു. മകൻ ഇന്നാണ് ഒന്ന് ചിരിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. കോവിഡ് കാരണം വീട്ടിൽ ക്വാറൻറീനിലാണ് അലൻ.
ന്യൂഡൽഹി: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അറസ്റ്റിലായ താഹ ഫസലിന് സുപ്രീംകോടതി ജാമ്യം നൽകി. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നൽകിയത്. സെപ്റ്റംബറിൽ കേസിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റുകയായിരുന്നു. നേരത്തെ ഹൈകോടതി താഹക്ക് ജാമ്യം നിഷേധിച്ചിരുന്നു.
2019 നവംബർ ഒന്നിനാണ് വിദ്യാർഥികളായ താഹ ഫസിലിനെയും അലൻ ഷുഹൈബിനെയും മാവോയിസ്റ്റുകളെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്.
കേസിൽ അലൻ ഷുഹൈബിന് നേരത്തെ ഹൈകോടതി ജാമ്യം നൽകിയത് സുപ്രീംകോടതി ശരിവെച്ചു. അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ.ഐ.എയായിരുന്നു ഹരജി നൽകിയത്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എൻ.െഎ.എ തടങ്കലിലാക്കിയ രണ്ടുപേരിൽ ഒരാൾക്ക് ജാമ്യം അനുവദിക്കുകയും മറ്റെയാൾക്ക് നിഷേധിക്കുകയും ചെയ്തതിനെതിരെ സുപ്രീംകോടതി നിലപാടെടുത്തിരുന്നു. അലൻ ഷുഹൈബിന് ജാമ്യം അനുവദിച്ച് താഹ ഫസലിന് ജാമ്യം നിഷേധിക്കുന്നത് ശരിയല്ലെന്നായിരുന്നു കോടതി നിരീക്ഷണം.
ഒന്നര വർഷത്തിലേറെ തടവറയിൽ കഴിയുന്ന താഹക്ക് ജാമ്യം നൽകണമെന്ന് കഴിഞ്ഞ ജൂലൈയിൽ അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. വി. ഗിരി വാദിച്ചിരുന്നു. സാമ്പത്തിക ശേഷിയില്ലാത്ത കുടുംബത്തിന് താങ്ങാവുന്നതല്ല താഹയുടെ തടങ്കൽ എന്നും ഗിരി ബോധിപ്പിച്ചു. കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു ഇതിനെ എതിർത്തു. മാവോയിസ്റ്റ് യോഗത്തിൽ താഹ പെങ്കടുത്തുവെന്ന് മാത്രമല്ല, യോഗത്തിെൻറ മിനുട്സ് എഴുതിയത് താഹയാണെന്നുമുള്ള ആരോപണങ്ങളും അദ്ദേഹം നിരത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.