മുണ്ടുടുത്ത് മുന്നിൽനിന്ന് വടംവലിച്ച് ആലപ്പുഴ കലക്ടർ കൃഷ്ണ തേജ; ഓണാഘോഷം പൊളി

ചാർജ് ഏറ്റെടുത്തത് മുതൽ ആലപ്പുഴക്കാരുടെ ഹൃദയത്തിൽ ഇടംപിടിച്ച ജില്ലാ കലക്ടർ ആണ് കൃഷ്ണ തേജ ഐ.എ.എസ്. ആലപ്പുഴയിൽ തന്നെ സബ് കലക്ടർ ആയിരിക്കെ അദ്ദേഹം നടത്തിയിട്ടുള്ള ഇടപെടലുകൾ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റുന്നവയായിരുന്നു. 'അയാം ഫോർ ആലപ്പി' പോലെയുള്ള ജനകീയ പരിപാടികൾ കൃഷ്ണ തേജയുടെ മനസിൽ ഉദിച്ച ആശയങ്ങളായിരുന്നു.

സമൂഹമാധ്യമം പേജിലൂടെ എല്ലാ വിവരങ്ങളും പങ്കുവെക്കുന്ന ആലപ്പുഴ ജില്ലാ കലക്ടറെ ജില്ലക്ക് പുറത്തുള്ളവർക്കും ഏറെ ഇഷ്ടമാണ്. ഇപ്പോൾ നെഹ്റു രേടാഫി വള്ളം കളിക്ക് തൊട്ടുപിന്നാലെ കലക്ട്രേറ്റിൽ നടന്ന ഓണാഘോഷ ചിത്രവുമായണ് കലക്ടർ ഫേസ്ബുക്കിൽ എത്തിയിരിക്കുന്നത്. കലക്ടറേറ്റിലെ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന വടംവലി മത്സരത്തിൽ മുണ്ടുടുത്ത് മുന്നിൽനിന്ന് വടംവലിക്കുന്ന കലക്ടറുടെ ചിത്രമാണ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

കലക്ടറുടെ കുറിപ്പ് വായിക്കാം:

കലക്ടറേറ്റിലെ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ന് നടന്ന വടംവലി മത്സരം. ഓണവുമായി ബന്ധപ്പെട്ട്‌ നിരവധി പരിപാടികളാണ് കലക്ടറേറ്റ് സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്നത്. ഓഫീസിന്റെ പ്രവൃത്തി സമയത്തെ ബാധിക്കാത്ത തരത്തിലാണ് പരിപാടികൾ ക്രമീകരിച്ചിട്ടുള്ളത്.

Tags:    
News Summary - Alappuzha Collector Krishna Teja pulled the rope from the front; Onam celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.