ആലപ്പുഴ: കടപ്പുറം ഗവ. ആശുപത്രിയിൽ എന്തിനും ഏതിനും കൈക്കൂലി കൊടുക്കണം. സിസേറിയന് മാത്രം കൈക്കൂലിയിനത്തിൽ 5000 രൂപ കൊടുക്കേണ്ടിവരുെമന്ന് ആശുപത്രിയെ ആശ്രയിക്കുന്നവർ ആരോപിക്കുന്നു.
മെഡിക്കൽ കോളജ് കഴിഞ്ഞാൽ ജില്ലയിലെ പ്രധാന ആശുപത്രികളിലൊന്നാണ് ആലപ്പുഴ ബീച്ചിനടുത്ത് സ്ഥിതി ചെയ്യുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി. കോവിഡ് കാരണം മെഡിക്കൽ കോളജിൽ കർശന നിയന്ത്രണം ഉള്ളതിനാൽ ഗർഭിണികൾ അടക്കം ആശ്രയിക്കുന്നത് ഇൗ ആശുപത്രിയെയാണ്.
പ്രസവാവശ്യത്തിനെത്തുന്നവരാണ് ഏറ്റവും കൂടുതൽ ചൂഷണത്തിന് ഇരയാകുന്നത്. ഇവർ ഒ.പിയിൽ എത്തിയാലും വീട്ടിലെത്തി ഡോക്ടറെ കാണണം എന്നാണ് ചട്ടം. പറയുന്ന ഇടവേളകളിൽ ഡോക്ടർ പറയുന്ന സ്ഥാപനത്തിലെത്തി സ്കാനിങ്ങും നടത്തണം. സ്ഥലം മാറി ചെയ്താൽ റിസൾട്ട് പരിശോധിക്കാൻ പോലും തയാറാകില്ലെന്ന് ആക്ഷേപമുണ്ട്.
ഒരു പ്രാവശ്യം വീട്ടിൽ പോയി ഡോക്ടറെ കാണാൻ 250 രൂപയാണ് ഫീസ്. 2000 മുതൽ 5000 രൂപവരെയാണ് സിസേറിയന് ഒരു ഡോക്ടർക്ക് നൽകേണ്ടിവരുന്നത്. അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടർക്ക് വേറെയും പണം നൽകണം. സിസേറിയനുമുമ്പ് ഡോക്ടറുടെ വീട്ടിൽ പണെമത്തിക്കണം എന്നാണ് ചട്ടം.
ലോക്ഡൗൺ കാരണം ആശുപത്രിയിൽ എത്താൻ കഴിയാത്തവർക്കായി ഡോക്ടർമാർ ഫോൺവഴി ചികിത്സാ നിർദേശങ്ങൾ നൽകിയപ്പോഴും ചിലർ രോഗികളെ വീട്ടിൽ വരാൻ നിർബന്ധിച്ചതായും ആേരാപണമുണ്ട്. ജില്ലയിലെ ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കും അടക്കം കൈക്കൂലി വിവരം അറിവുള്ളതാണെങ്കിലും അവരാരും വിഷയത്തിൽ ഇടപെടാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.