തിരുവനന്തപുരം: സെക്കന്ദരാബാദ് ഡിവിഷനിലെ അറ്റകുറ്റപ്പണികൾ മൂലം കേരളത്തിലോടുന്ന എട്ട് ട്രെയിനുകൾ പൂർണമായും റദ്ദാക്കി. യാത്രക്കാർ ഏറെ ആശ്രയിക്കുന്ന ക്രിസ്മസ്-പുതുവത്സര സീസണിലാണ് ട്രെയിനുകളുടെ റദ്ദാക്കൽ.
ഡിസംബർ 28 ജനുവരി നാല് തീയതികളിലെ കൊച്ചുവേളി-ഇൻഡോർ അഹല്യ നഗരി സൂപ്പർഫാസ്റ്റ് (22646).
ഡിസംബർ 30 ജനുവരി ആറ് തീയതികളിലെ ഇൻഡോർ-കൊച്ചുവേളി അഹല്യ നഗരി സൂപ്പർഫാസ്റ്റ് (22645).
ഡിസംബർ 30 ജനുവരി രണ്ട്, ആറ് തീയതികളിലെ കൊച്ചുവേളി-കോർബ സൂപ്പർ ഫാസ്റ്റ് (22648)
ഡിസംബർ 28 ജനുവരി ഒന്ന്, നാല്, എട്ട് തീയതികളിലെ കോർബ-കൊച്ചുവേളി സൂപ്പർഫാസ്റ്റ് (22647)
ഡിസംബർ 26 ജനുവരി മൂന്ന്, അഞ്ച് തീയതികളിലെ ഗോരഖ്പൂർ-കൊച്ചുവേളി റപ്തിസാഗർ സൂപ്പർ ഫാസ്റ്റ് (12511)
ഡിസംബർ 31 ജനുവരി ഏഴ്, എന്ന് തീയതികളിലെ കൊച്ചുവേളി- ഗോരക്പൂർ റപ്തിസാഗർ സൂപ്പർ ഫാസ്റ്റ് (12512)
ഡിസംബർ 23, 30 ജനുവരി ആറ് തീയതികളിലെ ബെറൂണി-എറണാകുളം സൂപ്പർ ഫാസ്റ്റ് (12521)
ഡിസംബർ 27 ജനുവരി മൂന്ന്, പത്ത് തീയതികളിലെ എറണാകുളം-ബെറൂനി സൂപ്പർ ഫാസ്റ്റ് (12522).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.