കൊച്ചി: സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ കൊല്ലപ്പെട്ടതിന് പിന്നാലെ ആലപ്പുഴ ജില്ലയിൽ പൊലീസ് നരനായാട്ട് നടത്തുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മായില്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തിൽ ആരോപിച്ചു.
പക്ഷപാതപരമായ നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. േചർത്തല, വയലാർ ഭാഗങ്ങളിൽ നിരവധി എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കുംനേരെ ആർ.എസ്.എസ്-ബി.െജ.പി പ്രവർത്തകർ സ്ഫോടകവസ്തുക്കൾ എറിയുകയും തകർക്കുകയും ചെയ്തു. ഈ സമയത്ത് പൊലീസ് നോക്കുകുത്തിയാവുകയായിരുന്നു. കൊലപാതകികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം ബി.ജെ.പി-ആർ.എസ്.എസ് നേതാക്കൾക്ക് സുരക്ഷയൊരുക്കുകയായിരുന്നെന്ന് ഐ.ജി ഹർഷിത അട്ടല്ലൂരിതന്നെ വ്യക്തമാക്കിയതാണ്. പൊലീസിെൻറ പക്ഷപാതപരമായ നിലപാടുകളെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് തീരുമാനമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.