ഇന്ത്യയിലേക്ക്​ പ്രത്യേക വിമാനമെന്ന്​ വ്യാജ സന്ദേശം; ഖേദ പ്രകടനവുമായി അൽഫോൺസ്​ കണ്ണന്താനം

കൊച്ചി: വ്യാജ സന്ദേശം പ്രചരിപ്പിച്ചതിൽ ഖേദപ്രകടനവുമായി മുൻ കേന്ദ്രമന്ത്രി അൽ​േഫാൺസ്​ കണ്ണന്താനം. ലണ്ടനിലുള്ള ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനായി പ്രത്യേക വിമാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ്​ ​കണ്ണന്താനം പോസ്​റ്റ്​ ചെയ്തിരുന്നത്​​. ഇതിനെത്തുടർന്ന്​ നിരവധി പേർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിരുന്നു. പ്രസ്​തുത വാർത്ത തെറ്റാണെന്ന്​ ഇന്ത്യൻ ഹൈകമീഷൻ വ്യക്തമാക്കിയിരുന്നു.

ഇതിനുപിന്നാലെയാണ്​ ഖേദപ്രകടനവുമായി അൽഫോൺസ്​ കണ്ണന്താനം എത്തിയത്​. താൻ ഉൾപ്പെട്ട ഐ.എ.എസ്​ ഗ്രൂപ്പിൽ നിന്നാണ്​ വിവരം ലഭിച്ചതെന്നും ആധികാരികമാണെന്ന ധാരണയിലാണ്​ വിവരം ഷെയർ ചെയ്​തതെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട്​ പ്രത്യേക വിമാനം ഏർപ്പാടാക്കാൻ അഭ്യർഥിച്ചെങ്കിലും ഏപ്രിൽ പതിനാലിന്​ മുമ്പ്​ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നായിരുന്നു അവരുടെ മറുപടിയെന്നും കണ്ണന്താനം ഫേസ്​ബുക്കിലൂടെ അറിയിച്ചു.

Full View
Tags:    
News Summary - alhons kannanthanam apologize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.