പരപ്പനങ്ങാടി: ഗോളശാസ്ത്ര പണ്ഡിതനും പരിസ്ഥിതി സൗഹൃദ കർഷകനുമായ ലക്ഷദ്വീപ് സ്വദേശി അലി മണിക്ഫാന് പത്മശ്രീ ലഭിച്ചതിെൻറ ആഹ്ലാദത്തിലാണ് പരപ്പനങ്ങാടിയിലെ ദീദി ദ്വീപ് കുടുംബ പരമ്പര.
മതപരവും ശാസ്ത്രപരവുമായ വിവിധ സംവാദങ്ങൾക്കും മറ്റും മണിക്ഫാൻ മലബാറിലെവിടെ എത്തിയാലും പരപ്പനങ്ങാടിയിലെ ദീദി മഹല്ലിലും ശബാന മൻസിലും സന്ദർശിക്കുക പതിവാണ്. പരപ്പനങ്ങാടിയിലെ നാഹിദ് ദീദി, അബ്ദുറസാഖ് ദീദി എന്നിവരുെടയും ശബാന മൻസിലിലെ മാക്സിമ ശബീർ അഹമദ്, മാക്സിമ ശക്കീർ അഹമ്മദ് എന്നിവരോടൊപ്പമാണ് മണിക്ഫാൻ സമയം ചെലവഴിക്കാറ്. ഈ സമയങ്ങളിൽ സൈക്കിളിൽ പഴയ ഇരുചക്ര വാഹനങ്ങളുടെ മോട്ടോർ ഘടിപ്പിച്ച് റോഡിലിറങ്ങുന്നത് നാട്ടുകാർക്ക് കൗതുകമായിരുന്നു.
കൃഷിക്ക് മരുന്നടിക്കുന്ന മോട്ടോർ, സൈക്കിളിൽ ഘടിപ്പിച്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് രാജീവ് ഗാന്ധിയെ കാണാൻ ഡൽഹിയിലേക്ക് 40 ദിവസത്തെ യാത്ര നടത്തിയതടക്കമുള്ള കൗതുക ഓർമകൾ പരപ്പനങ്ങാടിയിലെ ശബീർ അഹമ്മദിന് പങ്കുവെക്കാനുണ്ട്. പരപ്പനങ്ങാടിയിൽ പതിവ് സന്ദർശകനായ അലി മണിക്ഫാൻ അവസാനമായി ഇവിടെ വന്നുപോയിട്ട് രണ്ടു വർഷമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.