ടീം ​വെ​ൽ​ഫെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​മേ​ഖ​ല​യി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​നം

ന​ട​ത്തു​ന്ന ല​ത കൃ​ഷ്ണ

‘എ​ല്ലാം ന​ഷ്ട​​പ്പെ​ട്ട​വ​ർ; ക​ര​യാ​ൻ പോ​ലും മ​റ​ന്നവ​ർ’

ചൂ​ര​ൽ​മ​ല-​മു​ണ്ട​ക്കൈ ദു​ര​ന്ത ഭൂ​മി​യി​ലെ നേ​ർ​ക്കാ​ഴ്​​ച​ക​ൾ പ​ങ്കു​വെ​ക്കു​ക​യാ​ണ്​ വ​ള​ൻ​റി​യ​റാ​യി സേ​വ​നം ചെ​യ്​​ത പ്ര​വാ​സി അ​ധ്യാ​പി​ക ല​ത കൃ​ഷ്​​ണ

ദോ​ഹ: ഒ​രു​മാ​സ​​ത്തോ​ളം നീ​ണ്ട വേ​ന​ല​വ​ധി​യും ക​ഴി​ഞ്ഞ്​ ഏ​താ​നും ദി​വ​സം മു​മ്പാ​ണ്​ ദോ​ഹ​യി​ലെ കേം​ബ്രി​ഡ്​​ജ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ളി​ലെ അ​ധ്യാ​പി​ക ല​ത കൃ​ഷ്​​ണ വീ​ണ്ടും പ്ര​വാ​സ​മ​ണ്ണി​ൽ തി​രി​ച്ചെ​ത്തി​യ​ത്. ടീ​ച്ച​റു​ടെ ശ​രീ​രം മാ​ത്ര​മെ ഇ​പ്പോ​ൾ​ ഖ​ത്ത​റി​ലേ​ക്ക്​ തി​രി​കെ​യെ​ത്തി​യി​ട്ടു​ള്ളൂ​വെ​ന്ന്​​ പ​റ​യു​ന്ന​താ​വും ന​ല്ല​ത്. മ​ന​സ്സും ചി​ന്ത​ക​ളു​മെ​ല്ലാം വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ഭൂ​മി​യി​ൽ ത​ന്നെ​യാ​ണ്.

ആ​യി​ര​ക്ക​ണ​ക്കി​ന്​ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ളാ​യി മേ​പ്പാ​ടി​യി​ലെ​യും പ​രി​സ​ര​ത്തെ​യും സ്​​കൂ​ളു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലും മോ​ർ​ച്ച​റി​ക​ളി​ലും ദു​രി​ത​ത്തി​നി​ര​യാ​യ​വ​ർ അ​ഭ​യം​തേ​ടി​യ വീ​ടു​ക​ളി​ലു​മാ​യി ക​ഴി​ഞ്ഞ പ​ത്തു ദി​വ​സ​വും സ​ജീ​വ​മാ​യി​രു​ന്നു ടീ​ച്ച​ർ. ഉ​റ്റ​വ​രെ ന​ഷ്​​ട​പ്പെ​ട്ട​തി​ന്റെ വേ​ദ​ന​യി​ൽ ക​ണ്ണീ​ർ​വാ​ർ​ക്കാ​ൻ പോ​ലും​ക​ഴി​യാ​തെ ത​ക​ർ​ന്നു​പോ​യ ഒ​രു​പാ​ട്​ മ​നു​ഷ്യ​രാ​ണ്​ ഇ​ന്നും ഓ​ർ​മ​ക​ളി​ലു​ള്ള​ത്.

മേ​പ്പാ​ടി​യി​ൽ സ​ജ്ജീ​ക​രി​ച്ച മോ​ർ​ച്ച​റി​യി​ലേ​ക്ക്​ സൈ​റ​ൺ മു​ഴ​ക്കി​യെ​ത്തു​ന്ന ആം​ബു​ല​ൻ​സു​ക​ൾ​ക്ക്​ പി​ന്നാ​ലെ ത​ങ്ങ​ളു​ടെ ഉ​റ്റ​വ​രെ ​തി​ര​യാ​ൻ ഓ​ടി​യെ​ത്തു​ന്ന നി​സ്സ​ഹാ​യ​രാ​യ മ​നു​ഷ്യ​രു​ടെ ചി​ത്ര​ങ്ങ​ൾ ക​ണ്ണി​നു മു​ന്നി​ലു​ണ്ട്.... ചൂ​ര​ൽ​മ​ല​യും മു​​ണ്ട​ക്കൈ​യും ഉ​ൾ​പ്പെ​ടു​ന്ന ഗ്രാ​മം ന​ക്കി​ത്തു​ട​ച്ച ദു​ര​ന്ത ദൃ​ശ്യ​ങ്ങ​ൾ ഓ​ർ​ത്തെ​ടു​​ക്കു​േ​മ്പാ​ൾ ടീ​ച്ച​റു​ടെ ക​ണ്​​ഠ​മി​ട​റു​ന്നു.

വാ​ക്കു​ക​ൾ മു​റി​ഞ്ഞ്​ നി​ശ്ശ​ബ്​​ദ​മാ​വു​ന്നു. നീ​ണ്ട മൗ​നം ക​ണ്ണീ​രാ​യി മാ​റു​ന്ന​തും അ​റി​യാം. അ​യ​ൽ​വാ​സി​യാ​യ ശ്യാ​മ​ള​ചേ​ച്ചി മു​ത​ൽ അ​ടു​ത്ത്​ പ​രി​ച​യ​മു​ള്ള ഒ​രു​പാ​ട്​ പേ​രു​ടെ ന​ഷ്​​ട​ങ്ങ​ൾ ടീ​ച്ച​റു​ടെ​യും ന​ഷ്​​ട​ങ്ങ​ളാ​യി മാ​റു​ന്നു.

വ​യ​നാ​ടി​നെ കു​റി​ച്ച്​ പ​റ​യു​േ​മ്പാ​ൾ ആ ​മ​ണ്ണി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന ടീ​ച്ച​ർ​ക്ക്​ നൂ​റു​ നാ​വാ​ണ്. ‘കാ​ടും മ​ല​യും പ​ച്ച​പ്പു​മു​ള്ള നാ​ട്, ജാ​തി​യു​ടെ​യോ മ​ത​ത്തി​ന്റെ​യോ വി​ദ്വേ​ഷ​ങ്ങ​ളി​ല്ലാ​തെ സ്​​നേ​ഹ​ത്തോ​ടെ മു​നു​ഷ്യ​ർ ക​ഴി​യു​ന്ന ഇ​ടം. ലോ​ക​ത്തെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ സ്ഥ​ല​മാ​ണ്​ എ​ന്റെ നാ​ടെ​ന്ന്​ എ​പ്പോ​ഴും അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ്​ ഞാ​ൻ പ​റ​യു​ന്ന​ത്.

അ​തു​കൊ​ണ്ടു ത​ന്നെ പ്ര​വാ​സ​ത്തി​ൽ​നി​ന്നും വാ​ർ​ഷി​ക അ​വ​ധി​യി​ൽ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​േ​മ്പാ​ൾ വ​ലി​യ സ​ന്തോ​ഷ​മാ​യി​രു​ന്നു. അ​ങ്ങ​നെ ഇ​ര​ട്ടി സ​ന്തോ​ഷ​വു​മാ​യാ​ണ്​ ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ​ ആ​ദ്യ​വാ​ര​ത്തി​ൽ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ​ത്. പ​ക്ഷേ, ഒ​രു മാ​സ​ത്തി​നു​ശേ​ഷം ഏ​റ്റ​വും വ​ലി​യ വേ​ദ​ന​യു​മാ​യാ​ണ് ഞാ​ൻ മ​ട​ങ്ങി​യെ​ത്തു​ന്ന​ത്. എ​നി​ക്കു മാ​ത്ര​മ​ല്ല, ഞ​ങ്ങ​ൾ വ​യ​നാ​ട്ടു​കാ​ർ​ക്കും മ​ല​യാ​ളി​ക​ൾ​ക്കു​മെ​ല്ലാം ഏ​റ്റ​വും വേ​ദ​ന​യു​ള്ള​താ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ൾ’ -ദോ​ഹ​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ ല​ത ടീ​ച്ച​ർ പ​റ​യു​ന്നു.

‘സൈ​റ​ൺ മു​ഴ​ക്കി​യെ​ത്തി​യ ദു​ര​ന്ത​വാ​ർ​ത്ത’

ജൂ​ലൈ 30 ചൊ​വ്വാ​ഴ്​​ച. ആ ​ദു​ര​ന്ത ദി​വ​സം ല​ത ടീ​ച്ച​ർ ഓ​ർ​ക്കു​ന്ന​ത്​ ഇ​ങ്ങ​നെ​യാ​ണ്. ‘ചൂ​ണ്ടേ​ൽ ക​ണ്ണ​ൻ​ചാ​ത്താ​ണ്​ ഞ​ങ്ങ​ളു​ടെ വീ​ട്. രാ​വി​ലെ 5.30 സ​മ​യ​ത്ത്​ അ​സാ​ധാ​ര​ണ​മാം വി​ധം സൈ​റ​ൺ മു​ഴ​ക്കി ആം​ബു​ല​ൻ​സു​ക​ൾ ചീ​റി​പ്പാ​യു​ന്ന​ത്​ കേ​ട്ടാ​ണ്​ അ​ന്നു​ണ​ർ​ന്ന​ത്.

വീ​ടി​ന്​ മു​ന്നി​ലൂ​ടെ ആം​ബു​ല​ൻ​സു​ക​ൾ പോ​കു​ന്ന​ത്​ പ​തി​വാ​ണെ​ങ്കി​ലും ഈ ​കു​തി​പ്പ്​ തീ​ർ​ത്തും അ​സ്വാ​ഭാ​വി​ക​ത​യു​ള്ള​താ​യി​രു​ന്നു. ഒ​ന്നി​നു പി​ന്നാ​ലെ ഒ​ന്നാ​യി ആം​ബു​ല​ൻ​സു​ക​ൾ ചീ​റി​പ്പാ​യു​ന്ന ശ​ബ്​​ദം കേ​ട്ട​പ്പോ​ഴേ അ​രു​താ​ത്ത​തെ​ന്തോ സം​ഭ​വി​ച്ചു​വെ​ന്നു​റ​പ്പി​ച്ചു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ്​ ഞ​ങ്ങ​ളു​ടെ അ​യ​ൽ​വാ​സി​യാ​യ ശ്യാ​മ​ളേ​ച്ചി വീ​ട്ടി​ലേ​ക്ക്​ ഓ​ടി​യെ​ത്തു​ന്ന​ത്. ചൂ​ര​ൽ​മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടി​യ​താ​യും വ​ലി​യ അ​ത്യാ​ഹി​തം ന​ട​ന്ന​താ​യും അ​വ​ർ പ​റ​ഞ്ഞു.

ചൂ​ര​ൽ​മ​ല-​മു​ണ്ട​ക്കൈ പ്ര​ദേ​ശ​ത്തു​ള്ള അ​വ​രു​ടെ സ​ഹോ​ദ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ബ​ന്ധു​ക്ക​ളെ ഫോ​ണി​ൽ കി​ട്ടു​ന്നി​ല്ലെ​ന്ന ​പ​രി​ഭ്രാ​ന്തി​യി​ലാ​യി​രു​ന്നു ചേ​ച്ചി​യെ​ത്തി​യ​ത്. അ​വ​ർ​ക്കൊ​ന്നും സം​ഭ​വി​ച്ചി​ട്ടു​ണ്ടാ​വി​ല്ലെ​ന്ന്​ ചേ​ച്ചി​യെ സ​മാ​ധാ​നി​പ്പി​ച്ചെ​ങ്കി​ലും, ദു​ര​ന്ത​ത്തി​ന്റെ വ്യാ​പ്​​തി വ​ലു​താ​ണെ​ന്ന്​ പ​തി​യെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

പി​ന്നെ എ​നി​ക്കും വീ​ട്ടി​ലി​രി​പ്പു​റ​ച്ചി​ല്ല. ഞ​ങ്ങ​ളു​ടെ വി​ല്ലേ​ജി​ന്റെ കൂ​ടി ഭാ​ഗ​മാ​യ പ്ര​ദേ​ശം ഇ​ത്ത​ര​ത്തി​ലൊ​രു ദു​ര​ന്ത​ത്തി​നി​ര​യാ​യ​തി​​ന്റെ ഞെ​ട്ട​ലി​ലാ​യി​രു​ന്നു എ​ല്ലാ​വ​രും. അ​തി​രാ​വി​ലെ ത​ന്നെ പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്​​സും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കൊ​പ്പം നാ​ട്ടു​കാ​രും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വ​മാ​യി.

ആ ​ദി​വ​സം ത​ന്നെ ഞ​ങ്ങ​ളും അ​തി​ന്റെ ഭാ​ഗ​മാ​യി. മേ​പ്പാ​ടി​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലും ​മോ​ർ​ച്ച​റി​യി​ലു​മാ​യി ടീം ​വെ​ൽ​ഫെ​യ​റി​ന്റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചു. ഞാ​നും ഭ​ർ​ത്താ​വ്​ കൃ​ഷ്ണ​നു​മു​ണ്ടാ​യി​രു​ന്നു.

മോ​ർ​ച്ച​റി​യി​ൽ സേ​വ​നം ചെ​യ്യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു നി​ല​മ്പൂ​രി​ൽ​നി​ന്നും ക​ണ്ടെ​ത്തി​യ 40 ഓ​ളം മൃ​ത​ദേ​ഹ​ങ്ങ​ൾ ആം​ബു​ല​ൻ​സി​ൽ എ​ത്തി​ക്കു​ന്ന​ത്.

ഓ​രോ ശ​രീ​ര​മെ​ത്തു​േ​മ്പാ​ഴും ത​ങ്ങ​ളു​ടെ ഉ​റ്റ​വ​രാ​ണോ എ​ന്ന​റി​യാ​ൻ ഓ​ടി​യെ​ത്തു​ന്ന മ​നു​ഷ്യ​രു​ടെ കാ​ഴ്​​ച ഹൃ​ദ​യ​ഭേ​ദ​ക​മാ​യി. ക്യാ​മ്പി​ന് പു​റ​മെ, ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക്​ മാ​റി​യ​വ​രി​ലേ​ക്കും ഞ​ങ്ങ​ളു​ടെ സം​ഘ​മെ​ത്തി. അ​വ​ർ​ക്ക്​ ആ​വ​ശ്യ​മാ​യ വ​സ്​​തു​ക്ക​ൾ എ​ത്തി​ച്ചു ന​ൽ​കി.

എ​ല്ലാം ന​ഷ്​​ട​മാ​യ​വ​ർ​ക്ക്​ പു​തു ജീ​വി​തം കെ​ട്ടി​പ്പ​ടു​ക്കാ​ൻ ഞ​ങ്ങ​ളു​ണ്ട്​ എ​ന്ന സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ ല​ക്ഷ്യം’ -​രാ​ജ്യം ന​ടു​ങ്ങി​യ ദു​ര​ന്ത​ത്തി​ന്റെ നേ​ർ​ക്കാ​ഴ്​​ച​ക​ൾ ല​ത ടീ​ച്ച​ർ വി​വ​രി​ക്കു​ന്നു. ക​ണ്ണീ​രാ​യി​രു​ന്നു ഈ ​ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം. എ​ല്ലാം ന​ഷ്​​ട​മാ​യ​വ​രെ എ​ങ്ങ​നെ ആ​ശ്വ​സി​പ്പി​ക്കു​മെ​ന്ന്​ അ​റി​യാ​തെ പോ​യ നാ​ളു​ക​ൾ.

കൈ​കാ​ലു​ക​ളി​ലെ വി​റ ഇ​പ്പോ​ഴും മാ​റു​ന്നി​ല്ല. ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പ​റ്റു​ന്നി​ല്ല. മ​നു​ഷ്യ​നെ എ​ത്ര​മാ​ത്രം നി​സ്സ​ഹാ​യ​നാ​ക്കു​ന്ന​താ​ണ്​ ദു​ര​ന്തം. ഒ​രു അ​ഹ​ങ്കാ​ര​ത്തി​നും ആ​യു​സ്സി​ല്ലെ​ന്ന്​ കൂ​ടി പ​ഠി​പ്പി​ക്കു​ക​യാ​ണി​ത്​’ -എ​ട്ടു​വ​ർ​ഷ​ത്തോ​ള​മാ​യി ദോ​ഹ​യി​ൽ അ​ധ്യാ​പി​ക​യാ​യി ജോ​ലി ചെ​യ്യു​ന്ന ല​ത കൃ​ഷ്​​ണ പ​റ​ഞ്ഞു.

ഇ​പ്പോ​ൾ ക​ണ​ക്കു​കൂ​ട്ടു​ന്ന​തി​നും അ​പ്പു​റ​മാ​യി​രി​ക്കും മ​ര​ണ സം​ഖ്യ​യെ​ന്ന്​ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ക​യാ​ണ്​ ഇ​വ​ർ. നാ​ട്ടു​കാ​ർ​ക്കു പു​റ​മെ, ആ ​പ്ര​ദേ​ശ​ത്തു​ള്ള ടൂ​റി​സം റി​സോ​ർ​ട്ടു​ക​ളി​ലും ഹോം ​സ്​​റ്റേ​ക​ളി​ലും നി​ര​വ​ധി അ​ന്യ​സം​സ്ഥാ​ന​ക്കാ​ർ ജോ​ലി ചെ​യ്യു​ന്നു​ണ്ട്.

അ​വ​രി​ൽ ആ​രൊ​ക്കെ​യാ​ണ്​ ര​ക്ഷ​പ്പെ​ട്ട​തെ​ന്നോ ന​ഷ്​​ട​മാ​യ​തെ​ന്നോ ക​ണ​ക്കി​ല്ല- പി​റ​ന്ന മ​ണ്ണ്​ ദു​ര​ന്ത​ഭൂ​മി​യാ​യി മാ​റി​യ​തി​ന്റെ ന​ടു​ക്കു​ന്ന ഓ​ർ​മ​ക​ളു​മാ​യി വീ​ണ്ടും ജോ​ലി​ത്തി​ര​ക്കി​ൽ സ​ജീ​വ​മാ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്​ ടീ​ച്ച​ർ. ഖ​ത്ത​റി​ലെ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​യ ഇ​വ​ർ പൊ​തു​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ്.

Tags:    
News Summary - All are lost- Those who forgot to even cry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.