Representational Image

ഹയർസെക്കണ്ടറി വിദ്യാർഥികളും സ്​കൂളിലേക്ക്​; ഇ​ന്ന്​ മു​ത​ൽ മു​ഴു​വ​ൻ ക്ലാ​സു​ക​ളിലും അ​ധ്യ​യ​നം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ ഇന്ന്​ മു​ത​ൽ മു​ഴു​വ​ൻ ക്ലാ​സു​ക​ൾ​ക്കും അ​ധ്യ​യ​നം തു​ട​ങ്ങും. ഇ​തു​വ​രെ ക്ലാ​സു​ക​ൾ തു​ട​ങ്ങാ​തി​രു​ന്ന ഒ​മ്പ​ത്, ഒ​ന്നാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ ക്ലാ​സു​ക​ൾ കൂ​ടി തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങും.

ഒ​ന്നാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സ് തു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ര​ണ്ടാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സ് ഒ​ഴി​വാ​ക്കാ​ൻ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ക്കാ​ദ​മി​ക് ജോ​യ​ൻ​റ് ഡ​യ​റ​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

സ്​​കൂ​ളു​ക​ൾ നേ​ര​ത്തെ​യു​ള്ള നി​ർ​ദേ​ശ പ്ര​കാ​രം ഉ​ച്ച​വ​രെ​യാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന്​ പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ കെ. ​ജീ​വ​ൻ ബാ​ബു അ​റി​യി​ച്ചു. സ്​​കൂ​ളു​ക​ൾ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ വൈ​കീ​ട്ട്​ വ​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യെ​ന്ന പ്ര​ചാ​ര​ണം ​ശ​രി​യ​ല്ലെ​ന്നും ഡ​യ​റ​ക്​​ട​ർ അ​റി​യി​ച്ചു. ഒ​ന്നാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ പ്ര​വേ​ശ​നം നേ​ടി​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും ആ​ദ്യ​ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച സ്കൂ​ളി​ലെ​ത്ത​ണം.

ആ​ദ്യ ദി​വ​സം ത​ന്നെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളെ സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച മാ​ർ​ഗേ​ര​ഖ പ്ര​കാ​രം ബാ​ച്ചു​ക​ളാ​ക്കു​ക​യും തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ സ്കൂ​ളു​ക​ളി​ൽ വ​രേ​ണ്ട ദി​വ​സ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്യ​ണം. ര​ണ്ടാം വ​ർ​ഷ​ക്കാ​രി​ൽ​നി​ന്ന് കൂ​ടു​ത​ൽ ബാ​ച്ചു​ക​ളെ വ​രാ​ൻ അ​നു​വ​ദി​ച്ച ഇ​ട​ങ്ങ​ളി​ൽ ഒ​ന്നാം വ​ർ​ഷ​ക്കാ​ർ വ​രു​ന്ന​തി​ന​നു​സ​രി​ച്ച് പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഒ​മ്പ​താം ക്ലാ​സ് തു​റ​ക്കു​ന്ന​തോ​ടെ നാ​ലേ​കാ​ൽ ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ൾ കൂ​ടി സം​സ്ഥാ​ന സി​ല​ബ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ളി​ലെ​ത്തും. ഇ​തു​വ​രെ 3,49,017 പേ​രാ​ണ് ഒ​ന്നാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്ര​വേ​ശ​നം നേ​ടി​യ​ത്. കാ​ൽ ല​ക്ഷ​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഒ​ന്നാം വ​ർ​ഷ വി.​എ​ച്ച്.​എ​സ്.​ഇ കോ​ഴ്സി​ൽ പ്ര​വേ​ശ​നം നേ​ടി​യ​ത്.

Tags:    
News Summary - All classes in school from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.