തിരുവനന്തപുരം: ഹർത്താൽ നടത്താൻ എല്ലാവർക്കും അവകാശമുണ്ടെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രർ പറഞ്ഞു. ദലിത് പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കാനം കൂട്ടിച്ചേർത്തു. ഹർത്താൽ പ്രഖ്യാപിച്ച ദലിത് സംഘടന നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിെൻറ പശ്ചാത്തലത്തിലാണ് കാനത്തിെൻറ പ്രതികരണം.
അതിനിടെ, ദലിത് സംഘടനകളുടെ ഹർത്താലിനെ തുടർന്ന് തിരുവനന്തപുരത്തു നിന്നുള്ള ദീർഘദൂര സർവീസുകളടക്കമുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നിർത്തിെവച്ചു. പൊലീസ് അനുമതിയില്ലാതെ സർവീസ് നടത്താൻ സാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. സർവീസ് നിർത്തിവെച്ചെങ്കിലും ബസ് ടിക്കറ്റുകൾ റദ്ദാക്കാനോ പണം തിരികെ നൽകാനോ കെ.എസ്.ആർ.ടി.സി തയാറാകുന്നില്ലെന്ന് കാണിച്ച് യാത്രക്കാരുടെ പ്രതിഷേധവും തലസ്ഥാനത്ത് നടക്കുന്നു. നിരവധി ഇടങ്ങളിൽ ഉപരോധവും മാർച്ചും നടന്നു. നിലവിൽ സംഘടനകളെല്ലാം സെക്രേട്ടറിയറ്റിനു മുന്നിൽ തടിച്ചു കൂടിയിരിക്കുകയാണ്. സ്ത്രീകളടക്കമുള്ള പ്രവർത്തകർ സെക്രേട്ടറിയറ്റിനു മുന്നിൽ കഞ്ഞിവെച്ചും പ്രതിഷേധിക്കുന്നുണ്ട്.
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വാഹനങ്ങൾ തടയുന്നു. അതിനിടെ ചിലയിടങ്ങളിൽ സ്വകാര്യ വാഹനങ്ങളും ബസുകളും സർവീസുകളും നടത്തുന്നുണ്ട്. അതേസമയം, ഹൈകോടതി ജംങ്ഷനിൽ പ്രതിഷേധിച്ച അഞ്ച് ദലിത് വിദ്യാർഥികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.