കാട്ടാക്കട: നെയ്യാർഡാം സിംഹ സഫാരി പാർക്കിലെ ഒരു സിംഹം കൂടി ചത്തു. ഇതോടെ പാർക്കിലെ മുഴുവൻ ആൺസിംഹങ്ങളും ഇല്ലാതായി. അവശതയിലായ രണ്ട് പെൺസിംഹങ്ങൾ മാത്രമാണ് പാർക്കിൽ ശേഷിക്കുന്നത്. ഞായറാഴ്ച ഉച്ചക്ക് മൂന്നരയോടെയാണ് വിശാഖ് എന്നു പേരുള്ള സിംഹം ചത്തത്. 20 വയസ്സ് പ്രായമുള്ള വിശാഖ് ഏറെ നാളായി അവശതയിലായിരുന്നു. ഒരാഴ്ചയിലേറെയായി തീറ്റയും എടുക്കുന്നില്ലായിരുന്നു. നെയ്യാറിലെ സിംഹ സഫാരിപാർക്കിൽ ആയിരക്കണക്കിന് സഞ്ചാരികളെത്തുന്നുണ്ട്. നെയ്യാറിലെ ദ്വീപുപോലെ ചുറ്റപ്പെട്ട മരക്കുന്നം കാട്ടിൽ പ്രത്യേകം ഒരുക്കിയ പ്രദേശത്താണ് സിംഹ സഫാരി പാർക്ക് സ്ഥിതിചെയ്യുന്നത്.
നിലവിൽ പാർക്ക് അടച്ചു പൂട്ടലിെൻറ വക്കിലാണ്. 1984ൽ പ്രവർത്തനം തുടങ്ങിയ പാർക്കിൽ 14 സിംഹങ്ങൾ വരെയുണ്ടായിരുന്നു. വംശവർധന തടയുകയെന്ന ലക്ഷ്യത്തോടെ 2005ൽ സിംഹങ്ങളെ വന്ധ്യംകരിച്ചതോടെയാണ് പാർക്കിെൻറ ശനിദശ തുടങ്ങിയത്. തുടർന്നിങ്ങോട്ട് ഓരോന്നായി ചത്തുതുടങ്ങി. ശരാശരി 17 വയസ്സ് ആയുർദൈർഘ്യമാണ് സിംഹങ്ങൾക്കുള്ളത്. നെയ്യാർഡാം സഫാരി പാർക്കിൽ ഇപ്പോഴുള്ള സിംഹങ്ങൾക്ക് 19ഉം 18ഉം വയസ്സുണ്ട്.
പാർക്കിൽ കൂടുതൽ സിംഹങ്ങളെ എത്തിച്ച് ആകർഷകമാക്കാൻ തയാറാക്കിയ പദ്ധതികൾ ചീഫ് വൈൽഡ് ലൈഫ് വാർഡെൻറ മേശക്കുള്ളിലാണുള്ളത്. ഗുജറാത്തിലെ സെക്കർേബഗ് മൃഗശാലയിൽനിന്ന് ഒരു ജോടി സിംഹങ്ങളെ നെയ്യാർഡാമിലെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഫയലിലുറങ്ങുന്നത്. സെൻട്രൽ സൂ അതോറിറ്റിയുടെ അനുമതി ലഭിക്കുന്നതോടൊപ്പം സെക്കർേബഗ് മൃഗശാലയിൽനിന്ന് നൽകുന്ന സിംഹങ്ങൾക്ക് പകരം മറ്റൊരു ജോടി മൃഗങ്ങളെ നൽകുന്നത് സംബന്ധിച്ചും തീരുമാനമെടുക്കുന്നത് വൈകുന്നതാണ് പാർക്കിൽ സിംഹങ്ങൾ എത്താൻ തടസ്സമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.