തിരുവനന്തപുരം: ഡിസംബർ 31നകം സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളെയും സമ്പൂർണ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ശുചിത്വവിദ്യാലയം ഹരിത വിദ്യാലയം കാമ്പയിന്റെ ഭാഗമായി സ്കൂളുകൾക്കായി പ്രോട്ടോകോൾ വികസിപ്പിക്കും.
എസ്.സി.ഇ.ആർ.ടിക്കാണ് ചുമതല. കാമ്പയിന്റെ ഭാഗമായി സ്കൂൾതലത്തിലും ജില്ല തലത്തിലും സംസ്ഥാന തലത്തിലും മാലിന്യമുക്ത പ്രഖ്യാപനം ഉണ്ടാകും. നവംബർ ഒന്നോടുകൂടി 50 ശതമാനം സ്കൂളുകളെ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിക്കും.
പുതുതായി തയാറാക്കിയ മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പരിസരപഠനം, അടിസ്ഥാന ശാസ്ത്രം, ജീവശാസ്ത്രം, ഹിന്ദി എന്നീ പാഠപുസ്തകങ്ങളിൽ മാലിന്യ സംസ്കരണവും ശുചിത്വ ബോധവും പ്രതിപാദിക്കുന്നുണ്ട്. ഈ ക്ലാസുകളിൽ ഉൾപ്പെടെ എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്ന ആശയത്തിൽ ഊന്നി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.