തൊടുപുഴ: തൊടുപുഴ കാർഷിക ഗ്രാമ വികസന ബാങ്ക് ജീവനക്കാരൻ 34 ഗ്രാം എം.ഡി.എം.എയുമായി പിടിയിൽ. തൊടുപുഴ പെരുമ്പിള്ളിച്ചിറ കറുക ടാന്‍സന്‍ വീട്ടില്‍ റെസിന്‍ ഫാമിനാണ്(29) വാഹന പരിശോധനക്കിടെ തൊടുപുഴ പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെ പെരുമ്പിള്ളിച്ചിറ ബൈപാസ് റോഡില്‍ വെച്ചാണ് റെസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ പക്കല്‍ 60 ഗ്രാം എം.ഡി.എം.എ. ഉണ്ടായിരുന്നതായും ഇതില്‍ നിന്ന് വിറ്റ ശേഷമുള്ള 34 ഗ്രാം ആണ് പിടിച്ചെടുത്തതെന്നും പൊലീസ് അറിയിച്ചു. റെസിന്റെ വിദേശത്തുള്ള സുഹൃത്ത് മുഖേനയാണ് എം.ഡി.എം.എ. എത്തിച്ചതെന്നും എറണാകുളത്തു നിന്നും കൊണ്ടുവന്ന് തൊടുപുഴയില്‍ വില്പന നടത്തുന്നതിനിടയിലാണ് പിടിയിലായതെന്നുമാണ് പൊലീസ് പറയുന്നത്.
കുറച്ചുനാളുകളായി റെസിനെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. തൊടുപുഴ എസ്.ഐ എന്‍.എസ്.റോയി, ഗ്രേഡ് എസ്.ഐ അജി, ടി.എസ്.അനി, എസ്.സി.പി.ഒ. രാം കുമാര്‍, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.