തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും നവംബർ ഒന്നുമുതൽ ഓൺലൈനാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇതിന് ഇൻഫർമേഷൻ കേരള മിഷൻ സോഫ്റ്റ്വെയർ തയാറാക്കിവരുകയാണെന്നും മന്ത്രി എം.ബി. രാജേഷ്. ടാഗോർ ഹാളിൽ ഫ്രീഡം ഫെസ്റ്റിവൽ പ്രത്യേക സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയാസൂത്രണത്തിലൂടെ അധികാരവും ആസൂത്രണവും പ്രാദേശിക തലങ്ങളിലേക്ക് വികേന്ദ്രീകരിച്ച് മാതൃക സൃഷ്ടിച്ച സംസ്ഥാനമാണ് കേരളം. ഇതേ രീതിയിൽ ഉൽപാദനസംരംഭങ്ങൾ വികേന്ദ്രീകരിച്ച് പ്രാദേശിക സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് അടുത്ത ലക്ഷ്യം.
മനുഷ്യരാശിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അന്വേഷണങ്ങൾ ത്വരിതപ്പെടുത്തിയത് വൈജ്ഞാനിക അന്വേഷണങ്ങളാണ്. ഈ സാധ്യതകൾ ഉപയാഗപ്പെടുത്തി കേരളത്തെ വിജ്ഞാന സമ്പദ്വ്യവസ്ഥയും വിജ്ഞാനസമൂഹവുമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യം.
വിജ്ഞാനത്തിന്റെ പൂർണമായ ജനാധിപത്യവത്കരണമാണ് ഇതിനുള്ള മാർഗമെന്നും മന്ത്രി പറഞ്ഞു. കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് സ്വാഗതവും ഡി.എ. കെ.എഫ്. ജനറൽ സെക്രട്ടറി ടി.ഗോപകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.