തിരുവനന്തപുരം: പാലക്കാട് പാലക്കയത്ത് വില്ലേജ് അസിസ്റ്റൻറ് സുരേഷ് കുമാർ കണക്കുപറഞ്ഞ് കൈക്കൂലി വാങ്ങിയ സംഭവം പുറത്തുവന്നതോടെ വകുപ്പിൽ ശുദ്ധീകരണ നടപടിക്ക് തുടക്കമിട്ട് റവന്യൂമന്ത്രി കെ. രാജൻ. മൂന്നുവർഷം കഴിഞ്ഞ വില്ലേജ് അസിസ്റ്റന്റ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരെ സ്ഥലംമാറ്റാൻ ലാൻഡ് റവന്യൂ കമീഷണറേറ്റിന് നിർദേശം നൽകിയെന്ന് മാധ്യമപ്രവർത്തകരോട് മന്ത്രി പറഞ്ഞു. കൈക്കൂലി ഗുരുതര കുറ്റമാണ്. കൈക്കൂലിയുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് ആഭ്യന്തര അന്വേഷണം നടത്തും. പുഴുക്കുത്തുകളെ ജീവനക്കാർ ഒറ്റപ്പെടുത്തണം. ഒരു അഴിമതിക്കും കൂട്ടുനിൽക്കാൻ അനുവദിക്കില്ല. അഴിമതിക്കാർക്കെതിരായ ശിക്ഷ വർധിപ്പിക്കണം. അഴിമതി അറിയിക്കാൻ ഓൺലൈൻ പോർട്ടലും ടോൾ ഫ്രീ നമ്പറുമുണ്ടെന്ന് മന്ത്രി പറഞ്ഞു. സുരേഷ് കുമാറിനെ വകുപ്പിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. തൃശൂർ വിജിലൻസ് കോടതി ജൂൺ ഏഴുവരെ റിമാൻഡ് ചെയ്തിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.