ആംബുലൻസിൽ ഓക്സിജൻ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണം; ആരോഗ്യ മന്ത്രി റിപ്പോർട്ട് തേടി

പത്തനംതിട്ട: തിരുവല്ല താലൂക്ക് ആശുപത്രിയിൽനിന്ന് ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്ത രോഗി ആംബുലൻസിൽ ഓക്സിജൻ കിട്ടാതെ മരിച്ചെന്ന ആരോപണത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് പത്തനംതിട്ട ജില്ല മെഡിക്കൽ ഓഫിസറോട് റിപ്പോർട്ട് തേടി. അതിനിടെ മരിച്ച പടിഞ്ഞാറെ വെൺപാല സ്വദേശി രാജന്‍റെ ബന്ധുക്കൾ പൊലീസിൽ പരാതിയും നൽകി. അസ്വാഭാവിക മരണത്തിന് കേസെടുത്തതായും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പുളിക്കീഴ് പൊലീസ് അറിയിച്ചു.

ആംബുലൻസിലെ ഓക്സിജൻ സൈലൻഡറിൽ ഓക്സിജൻ ഇല്ലായിരുന്നെന്നാണ് രാജന്റെ സഹോദരന്റെ മകൾ പിങ്കി പറയുന്നത്. ഓക്സിജൻ ഇല്ലെന്നറിയിച്ചിട്ടും ആംബുലൻസ് ഡ്രൈവർ പ്രതികരിച്ചില്ല. ശ്വാസം കിട്ടാതെ നില വഷളായതോടെ വഴിയിലുള്ള ഏതെങ്കിലും ആശുപത്രിയിൽ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ തയാറായില്ല. തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് പുറപ്പെട്ട് മൂന്ന് കിലോമീറ്റർ കഴിഞ്ഞപ്പോൾ തന്നെ ശ്വാസ തടസ്സം ഉണ്ടായിരുന്നു. രോഗി തന്നെ ഇക്കാര്യം പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയപ്പോഴേക്കും രാജൻ മരിച്ചിരുന്നെന്നും ഇവർ പറയുന്നു.

എന്നാൽ, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ രാജനെ എത്തിച്ചപ്പോൾ ജീവൻ ഉണ്ടായിരുന്നെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് വിശദീകരിക്കുന്നു. രാത്രി 1.10ന് രാജനെ ആശുപത്രിയിൽ എത്തിച്ചു. 1.40നാണ് മരിക്കുന്നത്. അതായത് ആശുപത്രിയിലെത്തിച്ചശേഷം 30 മിനിറ്റിനു ശേഷമാണ് മരണം. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയെന്നും സൂപ്രണ്ട് പറഞ്ഞു.

ഓക്സിജൻ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്നും രോഗി ഗുരുതരാവസ്ഥയിലായിരുന്നെന്നും തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു നെൽസൺ വാർത്ത കുറിപ്പിൽ അറിയിച്ചു. ഓക്സിജൻ ലെവൽ 38 ശതമാനം എന്ന ഗുരുതര നിലയിലാണ് രോഗി തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിയത്. ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്. ബി ടൈപ്പ് ഫുൾ സിലിണ്ടർ ഓക്സിജൻ സൗകര്യം നൽകിയാണ് മെഡിക്കൽ കോളജിലേക്ക് വിട്ടത്. ഗുരുതരാവസ്ഥയിലായിരുന്ന രോഗി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി 20 മിനിറ്റിന് ശേഷമാണ് മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആംബുലൻസിൽ ഓക്സിജൻ ഉണ്ടായിരുന്നെന്ന് ഡ്രൈവർ ബിജോയി പ്രതികരിച്ചു. രോഗി അതിഗുരുതരാവസ്ഥയിൽ ആയിരുന്നു. ഇക്കാര്യം ഡോക്ടർ രോഗിയുടെ ബന്ധുവിനോട് പറയുന്നത് താൻ കേട്ടതാണെന്നും എന്തിനാണ് ഇത്തരത്തിൽ കള്ളം പറയുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈ: തെന്നിന്ത്യൻ നടന്മാരായ അല്ലു അര്‍ജുവിനും വിജയ് ദേവരകൊണ്ടക്കും പിന്നാലെ മദ്യകമ്പനിയുടെ പരസ്യ ഓഫർ നിരസിച്ച് തമിഴ് നടൻ ചിമ്പു. മൾട്ടിനാഷണൽ ആൽക്കഹോൾ കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കാനുള്ള വലിയ ഓഫർ ഉണ്ടായിരുന്നിട്ടും ചിമ്പു നിരസിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

കോവിഡ് മഹാമാരിക്ക് മുമ്പ് ചിമ്പുവിന്റെ ശരീരഭാരം വളരെയധികം കൂടിയിരുന്നു. തുടർന്ന് നിരന്തരമായ വ്യായാമത്തിലൂടെയാണ് ശരീരഭാരം നടൻ കുറച്ചത്. ഇതിന്റെ വീഡിയോ ചിമ്പു സോഷ്യൽ മീഡിയയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും ഫിറ്റ്‌നസ് നിലനിർത്താനും ഈ വീഡിയോ പലർക്കും പ്രചോദനമായിരുന്നു. ഇതിന്റെ തുടർച്ചായായി അനാരോഗ്യകരമായ ശീലങ്ങളും ജീവിതശൈലിയും താരം ഉപേക്ഷിച്ചെന്നും ഈ തീരുമാനം മദ്യത്തിന്റെ പരസ്യത്തിൽ അഭിനയിക്കാനുള്ള ഓഫർ നിരസിക്കാൻ കാരണമായെന്നും റിപ്പോർട്ടുണ്ട്. കരിയറിൽ വലിയ പരാജയങ്ങൾക്ക് ശേഷം നീണ്ട ഇടവേളയും താരം എടുത്തിരുന്നു. തുടർന്ന് 2021ൽ 'മാനാട്' എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് കോളിവുഡിൽ ചിമ്പു തിരിച്ചുവരവ് നടത്തിയത്.

Tags:    
News Summary - Allegation about the patient died without getting oxygen in the ambulance; The Health Minister sought the report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.