അ​മ്മു എ​സ്. സ​ജീ​വ്

നഴ്സിങ്​ വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം; മുഖ്യമന്ത്രിക്ക്​ പരാതി നൽകുമെന്ന് സഹോദരൻ

പോ​ത്ത​ൻ​കോ​ട്: പ​ത്ത​നം​തി​ട്ട​യി​ൽ ന​ഴ്സി​ങ്​ വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന പ​രാ​തി​യു​മാ​യി ബ​ന്ധു​ക്ക​ൾ. അ​മ്മു ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും, ഹോ​സ്റ്റ​ൽ അ​ധി​കൃ​ത​രും സ​ഹ​പാ​ഠി​ക​ളും പ​ല​തും ഒ​ളി​ക്കു​ന്നു​ണ്ടെ​ന്നും അ​മ്മു​വി​ന്റെ സ​ഹോ​ദ​ര​ൻ അ​ഖി​ൽ പ​റ​ഞ്ഞു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് കു​ടും​ബം പ​രാ​തി ന​ൽ​കു​മെ​ന്നും സ​ഹോ​ദ​ര​ൻ പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് ചു​ട്ടി​പ്പാ​റ എ​സ്.​എം.​ഇ ന​ഴ്സി​ങ്​ കോ​ള​ജി​ലെ ബി.​എ​സ്​​സി അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​നി അ​മ്മു എ​സ്. സ​ജീ​വി​നെ ഹോ​സ്റ്റ​ലി​ലെ മൂ​ന്നാം​നി​ല​യി​ൽ​നി​ന്ന് വീ​ണ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​മ്മു​വി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക്​ എ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മ​ര​ണം. ഹോ​സ്റ്റ​ൽ മു​റി​യി​ലെ പ​രി​ശോ​ധ​ന​യി​ൽ ‘I quit ’ എ​ന്ന് എ​ഴു​തി​യ പേ​പ്പ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ലെ​ല്ലാം ദു​രൂ​ഹ​ത ആ​രോ​പി​ക്കു​ക​യാ​ണ് ബ​ന്ധു​ക്ക​ൾ. അ​മ്മു ടൂ​ർ കോ​ഓ​ഡി​നേ​റ്റ​റാ​യ​തു മു​ത​ലാ​ണ് പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ​തെ​ന്നും കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു​ണ്ടെ​ന്നും സ​ഹോ​ദ​ര​ൻ അ​ഖി​ൽ പ​റ​ഞ്ഞു.

ഹോ​സ്റ്റ​ലി​ലെ ലോ​ഗ് ബു​ക്ക് കാ​ണാ​തെ പോ​യ​ത്തി​ൽ അ​മ്മു​വി​നെ കു​റ്റ​പ്പെ​ടു​ത്തി. മു​മ്പും സ​ഹ​പാ​ഠി​ക​ൾ അ​മ്മു​വി​നെ മ​ർ​ദി​ക്കാ​ൻ പ​ല​പ്പോ​ഴും ശ്ര​മി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ പി​താ​വ് സ​ജീ​വ​ൻ കോ​ള​ജി​ൽ നേ​രി​ട്ട് പോ​യി പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​പ​രാ​തി കോ​ള​ജ് അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ച്ച​താ​യും കു​ടും​ബം ആ​രോ​പി​ക്കു​ന്നു. അ​പ​ക​ട​ത്തി​ന് 15 മി​നി​റ്റ്​ മു​മ്പ് അ​മ്മു പി​താ​വ് സ​ജീ​വ​നു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

നാ​ളെ വീ​ട്ടി​ലേ​ക്ക് വ​രു​ന്നു​ണ്ടെ​ന്നും ഓ​ൺ​ലൈ​ൻ വ​ഴി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത്​ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ വെ​ഞ്ഞാ​റ​മൂ​ട് എ​ത്ത​ണ​മെ​ന്നും പി​താ​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ക​ട​യി​ൽ തി​ര​ക്കാ​യ​തി​നാ​ൽ പി​ന്നെ വി​ളി​ക്കാം എ​ന്ന് അ​മ്മു​വി​നോ​ട് പി​താ​വ് പ​റ​ഞ്ഞു. സ​ന്തോ​ഷ​മാ​യാ​ണ് അ​മ്മു സം​സാ​രി​ച്ച​തെ​ന്നും പി​താ​വ് പ​റ​ഞ്ഞു. കു​റ​ച്ചു​ക​ഴി​ഞ്ഞ് വി​ളി​ച്ച​പ്പോ​ൾ ഫോ​ൺ എ​ടു​ക്കാ​ത്ത​തു മൂ​ലം കോ​ള​ജ് റി​സ​പ്ഷ​നി​ൽ വി​ളി​ച്ച​പ്പോ​ഴാ​ണ് കാ​ര്യം അ​റി​യു​ന്ന​ത്. മ​ക​ൾ​ക്ക് അ​പ​ക​ടം പ​റ്റി​യെ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​താ​യും കോ​ള​ജ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പൊ​ലീ​സ് കൃ​ത്യ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ൽ യ​ഥാ​ർ​ഥ വ​സ്തു​ത തെ​ളി​യു​മെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. അ​മ്മു​വി​ന്‍റെ വീ​ട് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ സ​ന്ദ​ർ​ശി​ച്ചു. മ​ര​ണ​ത്തി​ൽ കു​ടും​ബം ദു​രൂ​ഹ​ത ആ​രോ​പി​ക്കു​ന്നു​ണ്ടെ​ന്നും പ​രാ​തി കി​ട്ടി​യാ​ൽ അ​ന്വേ​ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 

Tags:    
News Summary - Family alleges mystery in nursing student Ammu S Sajeev's death; will complain to CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.