കോഴിക്കോട്: കോവിഡിെൻറ മറവില്‍ കേരള സോപ്സിൽ അനധികൃത നിയമനങ്ങളും പകല്‍കൊള്ളയും നടക്കുന്നതായി കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി. സിദ്ദീഖ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ഫാര്‍മസിസ്റ്റ് തസ്തികയില്‍ വലിയ ശമ്പളത്തിന് ഇഷ്ടക്കാരെ തിരുകിക്കയറ്റിയ നടപടി അടിയന്തരമായി റദ്ദ് ചെയ്യണം. സനൂപ് എന്ന വ്യക്തിയുടെ നിയമനം സകല മാനദണ്ഡങ്ങള്‍ക്കും എതിരാണ്. കേരള സോപ്സില്‍ അനധികൃത നിയമനവും അതിനെ തുടര്‍ന്നുള്ള തൊഴിലാളി പരസ്യ സംഘട്ടനവും കേസും സസ്പെന്‍ഷനുമാണ് നടക്കുന്നത്. ഈ അനധികൃത നിയമനത്തിന് നേതൃത്വം കൊടുത്ത കെ.എസ്.ഐ.ഇ എം.ഡിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അനധികൃത നിയമനം നേടിയ വ്യക്തിയെ പിരിച്ചുവിടണമെന്നും സിദ്ദീഖ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വീഴ്ചകള്‍ക്കും അഴിമതികള്ക്കുമെതിരായിട്ടുള്ള പോരാട്ടം ശക്തമാക്കുെമന്നും അേദ്ദഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.