വളാഞ്ചേരി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പുതിയ ആരോപണങ്ങൾ ഉന്നയിച്ചത് അവരുടെ അഭിഭാഷകൻ അഡ്വ. കൃഷ്ണരാജും പി.സി. ജോർജുമായി കൂടിയാലോചന നടത്തിയ ശേഷമാണെന്ന് മുൻമന്ത്രി ഡോ. കെ.ടി. ജലീൽ. സ്വർണക്കടത്ത് കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞത്.
വ്യക്തിപരമായ ബന്ധമില്ലെന്നും മന്ത്രിയെന്ന നിലയിൽ ഔദ്യോഗിക ബന്ധമാണുള്ളതെന്നും നേരത്തേ സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നതാണെന്ന് ജലീൽ പറഞ്ഞു. പിന്നീട് അഡ്വ. കൃഷ്ണരാജും പി.സി. ജോർജുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ഇപ്പോഴത്തെ ആരോപണങ്ങൾ. ഇത് തനിക്ക് മാനഹാനി ഉണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ തന്‍റേതുൾപ്പെടെ എല്ലാ ഇലക്ട്രോണിക് തെളിവുകളും പരിശോധിക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.