ആരോപണങ്ങളും വ്യാജ ഏറ്റമുട്ടലുകളും അമിത അധികാരപ്രയോഗങ്ങളുമെല്ലാം ചേർന്ന് സംഭവബഹുലമായിരുന്നു ആഭ്യന്തരവകുപ്പിെൻറ അഞ്ച് വർഷങ്ങൾ.
പൊലീസിെൻറ പ്രവർത്തനങ്ങളാണ് എൽ.ഡി.എഫ്സർക്കാറിനെ ഏറെ പഴി കേൾപ്പിച്ചത്. ആധുനികവത്കരണത്തിെൻറ ഭാഗമായി നടപ്പാക്കിയ പല പദ്ധതികളിലും അഴിമതിയുടെ ഗന്ധമുണ്ടെന്നായിരുന്നു സി.എ.ജിയുടെ കണ്ടെത്തൽ.
സംസ്ഥാന സർക്കാറിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ഹെലികോപ്ടർ വാടകെക്കടുത്ത നടപടിയും വ്യാപക വിമർശനത്തിനിടയാക്കി. കേരളചരിത്രത്തിൽ മുെമ്പങ്ങുമില്ലാത്ത നിലയിലുള്ള ഏറ്റുമുട്ടൽ കൊലപാതകങ്ങളും കസ്റ്റഡി മരണങ്ങളുമാണ് അഞ്ച് വർഷത്തിനുള്ളിൽ നടന്നതെന്ന് കണക്കുകളിൽനിന്ന് വ്യക്തം. രണ്ട് സ്ത്രീകൾ ഉൾപ്പെടെ എട്ട് മാവോവാദികൾ വെടിയേറ്റുമരിച്ചു.
മാവോവാദി വേട്ടയുടെ പേരിൽ കേന്ദ്രഫണ്ട് വാങ്ങിക്കൂട്ടാനുള്ള തന്ത്രത്തിെൻറ ഭാഗമായിരുന്നു ഇൗ കൊലപാതകങ്ങളിലേറെയും എന്ന ആക്ഷേപം നിലവിലുണ്ട്.
യു.എ.പി.എ നിയമം നടപ്പാക്കാൻ അമിതാവേശമായിരുന്നു കേരള പൊലീസിന്.വിദ്യാർഥികൾക്കെതിരെപോലും ഇൗ നിയമപ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തു. വർഗീയ നിലപാടുകാരനെന്ന ട്രാക് റെക്കോർഡുള്ള മുൻ ഡി.ജി.പി രമൺ ശ്രീവാസ്തവ ഇടതുപക്ഷ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി എത്തിയെതങ്ങിനെയെന്നത് ഇന്നും ദുരൂഹമായി തുടരുന്നു.
കസ്റ്റഡി മരണങ്ങളിൽ പൊലീസിനെയും, എക്സൈസ്, ജയിൽ, വനം വകുപ്പുകളെയും പ്രതിസ്ഥാനത്ത് നിർത്തിയ ഒേട്ടറെ സംഭവങ്ങളാണുണ്ടായത്. നെടുങ്കണ്ടം, വാരാപ്പുഴ കസ്റ്റഡി മരണങ്ങൾ ഇതിന് ഉദാഹരണം. വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണം ഉൾപ്പെടെ പല കേസുകളിലും പൊലീസ് ഉേദ്യാഗസ്ഥരുടെ ഒത്തുകളിയും ഇൗ കാലഘട്ടത്തിൽ പുറത്തുവന്നു.
സർക്കാറിെൻറ തെറ്റായ നടപടികൾക്കെതിരെ ജനകീയമായി പ്രതിഷേധിച്ചവരെപ്പോലും പൊലീസ് അതിക്രൂരമായ മർദിച്ചു. ശബരിമലയിൽ ആർ.എസ്.എസ് നേതാവിന് പ്രസംഗിക്കാൻ പൊലീസ് മെഗാഫോൺ ലഭ്യമാക്കിയത് വൻവിവാദമായി.
ഭരണപക്ഷ അനുകൂലികളുടെ സംഗമമായി പൊലീസ് സംഘടന സമ്മേളനങ്ങൾ 'ചുവക്കുന്ന' കാഴ്ചക്കും ഇൗ കാലയളവ് സാക്ഷിയായി. സംഘ്പരിവാർ അനുകൂലികളായ പൊലീസുകാർ പരസ്യമായി േയാഗം ചേരുകയും പുതിയ കൂട്ടായ്മകൾക്ക് രൂപം നൽകുകയും ചെയ്തിട്ടും പൊലീസിലെ ഉന്നതർ ഇടപെട്ട് ഇവരെ സംരക്ഷിച്ച് നിർത്തി.
പൊലീസ് സേനയെ നയിച്ച രണ്ട് മുൻ ഡി.ജി.പിമാർ സംഘ്പരിവാറിലേക്ക് േചക്കേറി. പൊലീസ് ഉദ്യോഗസ്ഥർക്ക് മജിസ്റ്റീരിയൽ പദവി നൽകിക്കൊണ്ട് വന്ന പൊലീസ് ആക്ട് ഭേദഗതി ജനരോഷത്തെ തുടർന്ന് ഉപേക്ഷിക്കേണ്ടിവന്നു. ഇൗവിവാദങ്ങൾക്കിടയിലും കോവിഡ് കാലത്തെ പൊലീസിെൻറ പ്രവർത്തനങ്ങൾ ഏറെ അഭിനന്ദിക്കപ്പെട്ടുവെന്നത് മറ്റൊരു വസ്തുത.
ജയിൽ വകുപ്പും പല വിമർശനങ്ങളും നേരിടേണ്ടിവന്ന കാലമായിരുന്നു ഇത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിെൻറ ശബ്ദരേഖ പുറത്തുവന്നതും കസ്റ്റഡിയിലെടുത്ത പ്രതികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചതുമായ പല സംഭവങ്ങളും ജയിൽ വകുപ്പിനെ യും പ്രതിക്കൂട്ടിലാക്കിയിരുന്നു.
പല കേസുകളിലും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികളെ വിട്ടയക്കുന്ന നിലയിലേക്ക് വിജിലൻസിെൻറ പ്രവർത്തനങ്ങൾ മാറുന്നത് ഇൗ കാലഘട്ടത്തിൽ കാണാൻ സാധിച്ചു. വിജിലൻസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ച ചില കേസുകളിലെങ്കിലും കോടതിയുടെ ഇടപെടലുകളുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.