തൃശൂര്‍: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ അഡ്വ.ബി.എ.ആളൂരിന്‍െറ വെളിപ്പെടുത്തലില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ഗോവിന്ദച്ചാമിക്ക് വേണ്ടി വക്കാലത്തേല്‍പിച്ചതും, ഫീസ് നല്‍കുന്നതും മയക്കുമരുന്ന് മാഫിയയാണെന്ന വെളിപ്പെടുത്തലിലാണ് അന്വേഷണം. ആളൂരില്‍ നിന്ന് സംഘം മൊഴിയെടുത്തു. വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും, തനിക്ക് മാഫിയാ ബന്ധമില്ളെന്നുമാണ് ആളൂര്‍ മൊഴി നല്‍കിയത്.
കവെളിപ്പെടുത്തല്‍ ഗൗരവപ്പെട്ടതും, വിവാദവുമായ സാഹചര്യത്തിലായിരുന്നു അന്വേഷിക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കിയത്. സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി രവീന്ദ്രനാണ് അന്വേഷണം. പനവേലിലുള്ള മയക്കുമരുന്ന് സംഘമാണ് കേസ് ഏല്‍പിച്ചത്. ഇങ്ങനെയുള്ള സംഘങ്ങള്‍ മുംബൈയില്‍ സജീവമാണ്. ഇവര്‍ക്ക് വേണ്ടി കേസ് വാദിക്കുന്നുമുണ്ട്. തുടങ്ങിയവയായിരുന്നു വെളിപ്പെടുത്തല്‍. ഇതോടൊപ്പം സൗമ്യ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നത് കെട്ടിച്ചമച്ചതാണെന്നും മോഷണം മാത്രമായിരുന്നു ഗോവിന്ദച്ചാമിയുടെ ലക്ഷ്യമെന്നുമായിരുന്നു ആളൂര്‍ പറഞ്ഞത്.
ഗോവിന്ദച്ചാമിയുടെ മയക്കുമരുന്ന് ബന്ധം, ഇതില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ട്, മലയാളികള്‍ക്ക് ബന്ധമുണ്ടോ, ഇതുമായി ബന്ധപ്പെട്ട് ഗോവിന്ദച്ചാമിക്കെതിരെയുള്ള കേസുകള്‍, അവയുടെ വിശദാംശങ്ങള്‍, സ്വഭാവങ്ങള്‍, ഗോവിന്ദച്ചാമിയുടെ സാമ്പത്തിക സ്രോതസ്സ് എന്നിവയാണ് പ്രധാനമായും അന്വേഷിക്കുക. നേരത്തെ ഗോവിന്ദച്ചാമിയുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.