കോട്ടയം: റബർ കൃഷി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ഇതിലൂടെ കർഷകർക്ക് ഉൽപാദനച്ചെലവ് ലാഭിക്കാം. റബർ മേഖല നേരിടുന്ന പ്രശ്നങ്ങൾ വിലയിരുത്താൻ പുതുപ്പള്ളി റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ റബർ ബോർഡ് സംഘടിപ്പിച്ച കർഷകരുടെയും കർഷക പ്രതിനിധികളുടെയും ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ആവർത്തന, പുതുകൃഷി സബ്ഡിഡികൾ ലഭിക്കുന്നില്ലെന്ന് കർഷകർ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇത്തരം ജോലികൾ തൊഴിലുറപ്പിനുകീഴിൽ െകാണ്ടുവരാൻ സമ്മർദം ചെലുത്തുമെന്ന് മന്ത്രി വ്യക്തമാക്കിയത്. റബറിന് ന്യായവില ലഭിക്കുന്നില്ലെന്നതു സത്യമാണെന്ന് വ്യക്തമാക്കിയ മന്ത്രി, ഇറക്കുമതി ച്ചുങ്കമോ ആൻറി ഡമ്പിങ് ഡ്യൂട്ടിയോ വർധിപ്പിക്കാൻ സാധ്യമെല്ലന്ന് അറിയിച്ചു. സേഫ് ഗാർഡ് ഡ്യൂട്ടി പരിഗണിക്കാമെങ്കിലും പ്രശ്നങ്ങൾ ഏറെയാണ്. ഡബ്ല്യു.ടി.ഒ കരാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കാരണം. വാണിജ്യ ഉൽപന്നമെന്നനിലയിൽനിന്ന് കൃഷി ഉൽപന്നമാക്കി റബറിനെ മാറ്റാൻ കഴിയില്ലെന്നും കണ്ണന്താനം പറഞ്ഞു. ദേശീയ റബർ നയം പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് വാണിജ്യമന്ത്രാലയവുമായി ചർച്ചനടത്തും. റബറുമായി ബന്ധപ്പെട്ട കാർഷിേകാപകരണങ്ങളെ ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കണം, കൂടുതൽ ഫണ്ട് അനുവദിക്കണം എന്നീ ആവശ്യങ്ങളും ചർച്ചയിൽ ഉയർന്നു.
വിള ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായി കോട്ടയം, പാലക്കാട് ജില്ലകൾക്കായി പ്രഖ്യാപിച്ച പദ്ധതി സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് പുനഃക്രമീകരിക്കുമെന്ന് റബർ ബോർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ എ. അജിത്കുമാർ പറഞ്ഞു. സേഫ്ഗാർഡ് ഡ്യൂട്ടി നടപ്പാക്കാൻ കേന്ദ്രത്തിന് സാധിക്കുമെന്നും ടയർ ലോബിയുടെ സമർദത്തിന് സർക്കാറുകൾ വഴങ്ങുകയാണെന്നും റബർ ബോർഡ് മുൻ ചെയർമാൻ പി.സി. സിറിയക് പറഞ്ഞു. പയസ് സ്കറിയ പൊട്ടംകുളം, ബാബു ജോസഫ്, സുരേഷ് കോശി, എം. ജോസ്, പി.എൻ. മാത്യു, ബിന്നി മാത്യു, പ്രഭാകരൻ, പയസ് ജേക്കബ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. റബർ ബോർഡ് സെക്രട്ടറി ഇൻചാർജ് എൻ. രാജഗോപാൽ, റബർ ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. ജയിംസ് ജേക്കബ് എന്നിവർ നേതൃത്വം നൽകി. കർഷകസംഘടനകളായ യുനൈറ്റഡ് പ്ലാേൻറഴ്സ് അസോസിയേഷൻ ഓഫ് സതേൺ ഇന്ത്യ (ഉപാസി), അസോസിയേഷൻ ഓഫ് പ്ലാേൻറഴ്സ് കേരള, നാഷനൽ ഫെഡറേഷൻ ഓഫ് റബർ െപ്രാഡ്യൂസേഴ്സ് സൊസൈറ്റീസ്, റബർ കർഷക സംരക്ഷണസമിതി പ്രതിനിധികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.