തിരുവനന്തപുരം: ഇന്ധനവില വർധന പ്രധാന പ്രശ്നം തന്നെയാണെന്ന് ബി.ജെ.പി സ്ഥാനാർഥിയും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൺസ് കണ്ണന്താനം. താനടക്കമുള്ളവർ അതിന്‍റെ ദുരിതം അനുഭവിക്കുന്നുണ്ടെന്നും കണ്ണന്താനം പറഞ്ഞു. സി.പി.എം-ബി.ജെ.പി ധാരണയുണ്ടെന്ന ആർ.എസ്.എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറിന്‍റെ ആരോപണങ്ങളും കണ്ണന്താനം നിഷേധിച്ചു.
സീറ്റ് കിട്ടാത്ത വേദന കൊണ്ടാണ് ബാലശങ്കർ ആരോപണം ഉന്നയിക്കുന്നത്. പാർട്ടി വളർത്തിയ ബാലശങ്കറിന്‍റെ ഭാഗത്ത് നിന്ന് ഇത്തരം ആരോപണങ്ങൾ ഉണ്ടാവാൻ പാടില്ലായിരുന്നുവെന്നും കണ്ണന്താനം പറഞ്ഞു. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ഇതാദ്യമായാണ് ഇന്ധനവില വർധനവ് പ്രധാന പ്രശ്നമാണെന്ന് ഒരു ബി.ജെ.പി നേതാവ് സമ്മതിക്കുന്നത്.
നേരത്തെ പെട്രോൾ-ഡീസൽ വില വർധിപ്പിക്കുന്നത് ശൗചാലയങ്ങൾ നിർമിക്കിനാണെന്ന അൽഫോൺസ് കണ്ണന്താനത്തിന്‍റെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.