കൊളത്തൂർ: അജ്ഞാത വാഹനം ഇടിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന യുവാവ് നൊമ്പരക്കാഴ്ചയാകുന്നു. കുരുവമ്പലം തോട്ടാണി അലിയുടെ മകൻ അമാനുദ്ദീനാണ് (21) മൂന്നു മാസമായി അബോധാവസ്ഥയിൽ കഴിയുന്നത്. ജൂൺ 10നാണ് നിർധന കുടുംബത്തിെൻറ അത്താണിയായ യുവാവിന് അപകടം സംഭവിക്കുന്നത്.
ബൈക്കിൽ രാത്രി 12ന് വീട്ടിലേക്ക് മടങ്ങുേമ്പാൾ വളാഞ്ചേരി-കൊപ്പം റോഡിലെ വിയറ്റ്നാംപടിയിൽ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോവുകയായിരുന്നു. അബോധാവസ്ഥയിൽ റോഡരികിൽ കിടന്ന യുവാവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പ്ലസ് ടുവിനു ശേഷം മൊബൈൽ ടെക്നീഷ്യൻ കോഴ്സ് പഠിച്ചിറങ്ങിയെങ്കിലും ആ മേഖലയിൽ ജോലി ലഭിക്കാതിരുന്നതോടെ അമാനുദ്ദീൻ ഹോട്ടലിൽ സഹായിയായി ജോലി ചെയ്യുകയായിരുന്നു.
പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ കഴിയുന്ന യുവാവിെൻറ ചികിത്സക്കായി ഇതിനകം 10 ലക്ഷത്തിലധികം രൂപ ചെലവായി. കൂലിപ്പണിക്കാരനായ പിതാവ് അലി അപകടശേഷം ജോലിക്ക് പോവാതെ മകന് കൂട്ടിരിക്കുകയാണ്. നാട്ടുകാരുടെ സഹായത്തോടെയാണ് ഇതുവരെ ചികിത്സ നടന്നത്. തുടർ ചികിത്സ ചോദ്യചിഹ്നമായതോടെ നാട്ടുകാർ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ജില്ല പഞ്ചായത്ത് അംഗം സലിം കുരുവമ്പലമാണ് ചെയർമാൻ. സൗത്ത് ഇന്ത്യൻ ബാങ്കിെൻറ കുരുവമ്പലം ശാഖയിൽ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 0741053000002230. IFSC CODE: SIBL0000741. ഫോൺ: 9526 770666.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.