തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ വീഴ്ച സമ്മതിച്ച് തിരുവനന്തപുരം കോർപറേഷൻ. കൃത്യവിലോപം നടത്തിയ കോർപറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടറെ മേയർ സസ്പെൻഡ് ചെയ്തു. സെക്രട്ടേറിയേറ്റ് സർക്കിൾ ഇൻസ്പെക്ടർ കെ.ഗണേഷിനെയാണ് സസ്പെൻഡ് ചെയ്തത്. കോർപറേഷന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
ആമയിഴഞ്ചൻ തോടിൽ ശുചീകരണത്തിനിറങ്ങിയ തൊഴിലാളി നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശി ജോയിയെ ഒഴുക്കിൽപെട്ട് കാണാതാകുകയും മൂന്നു ദിവസം നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു.
തോട്ടിലെ മാലിന്യ നീക്കത്തിന്റെ ചുമതല സർക്കാറിനെന്ന് റെയിൽവേയും റെയിൽവേയുടേതെന്ന് സർക്കാറും കോർപറേഷനും പരസ്പരം പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കോർപറേഷന്റെ ഈ നടപടി.
ആമയിഴഞ്ചാൻ തോട് കടന്നുപോകുന്ന രാജാജി നഗർ, പാളയം, തമ്പാനൂർ ഭാഗങ്ങൾ ഉള്‍പ്പെടുന്ന പ്രദേശത്തിന്‍റെ മേൽനോട്ട ചുമതല സെക്രട്ടറിയേറ്റ് സര്‍ക്കിൾ ഹെല്‍ത്ത് ഇന്‍സ്പെകടർ കെ ഗണേഷിനാണ്.
ഗണേഷ് കൃത്യമായി തന്‍റെ ജോലി ചെയ്തിരുന്നുവെങ്കിൽ ഇത്രയധികം മാലിന്യം അടിഞ്ഞുകൂടില്ലായിരുന്നുവന്നും മേയർ ആര്യ രാജേന്ദ്രന് സമര്‍പ്പിച്ച ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.