അംബേദ്ക്കർ അയ്യൻ ങ്കാളി ഛായാചിത്രങ്ങൾ തീയിട്ട് നശിപ്പിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് കെ.പി.എം.എസ്

അടിമാലി : ചാറ്റുപാറ ചേരാമ്പിള്ളി നഗറിൽ കെ.പി.എം.എസ്.ശാഖാ കമ്മറ്റി നിർമ്മിച്ച മണ്ഡപത്തിനുള്ളിലെ ഭരണഘടന ശിൽപി ഡോ: ബി.ആർ അംബേദ്ക്കറുടേയും കേരള നവോത്ഥാനത്തിൽ മുഖ്യ പങ്ക് വഹിച്ചിട്ടുള്ള മഹാത്മാ അയ്യൻകാളിയുടേയും ഛായാചിത്രങ്ങൾ സാമൂഹ്യ വിരുദ്ധർ കത്തിച്ച് നശിപ്പിച്ചതായി പരാതി. ശനിയാഴ്ച വൈകീട്ട് നാലിന് ശാഖ പ്രസിഡന്റ് വി.കെ.രാജൻ മണ്ഡപത്തിൽ എത്തിയപ്പാഴാണ് നശിപ്പിച്ചത് ശ്രദ്ധയിൽ പെട്ടത്.

 



സംഭവത്തിൽ അടിമാലി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഒരു വർഷം മുൻപാണ് മണ്ഡപം നിർമിച്ചത്. സംഭവമറിച്ച് കെ.പി.എം .സ് പ്രതിഷേധ പ്രകടനം നടത്തി. പ്രതിക്ഷേധ യോഗം കെ.പി.എം.എസ് സംസ്ഥാന കമ്മറ്റി അംഗം കെ.കെ രാജൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.കെ.രാജപ്പൻ അധ്യക്ഷത വഹിച്ചു.

22 വർഷമായി 87 ആം നമ്പർ ചാറ്റു പാറ ശാഖയുടെ കൈവശത്തിലിരിക്കുന്ന ഭൂമിയിൽ നിർമിച്ചിട്ടുള്ള മണ്ഡപത്തിലാണ് സാമൂഹ്യ വിരുദ്ധർ നവോത്ഥാന നായകൻമാരുടെ ഫോട്ടോ അഗ്നിക്ക് ഇരയാക്കിയത്. വുമായി രംഗത്തെത്തി. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പാെലീസ് സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

Tags:    
News Summary - Ambedkar Ayyan Nkali Portraits KPMS wants to arrest those who destroyed it by fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.