'പലതും തുറന്നു പറയേണ്ടി വന്നു, ഒരു പെൺകുട്ടിക്കും ഇങ്ങനെയൊരു ചതി പറ്റരുത്'​; ആദിത്യൻ ജയനെതിരെ പരാതി നൽകി നടി അമ്പിളി ദേവി

കൊല്ലം: സീരിയൽ താരം ആദിത്യൻ ജയനെതിരെ പൊലീസിൽ പരാതി നൽകി നടിയും ഭാര്യയുമായ അമ്പിളി ദേവി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ചാണ് സൈബർ സെല്ലിനും കരുനാഗപ്പള്ളി എ.സി.പിക്കും പരാതി നൽകിയത്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ത​െൻറ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യൻ ശ്രമിക്കുന്നതെന്നും അമ്പിളി ദേവി ആരോപിച്ചു.

'വിഷയങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ എല്ലാവരും അറിഞ്ഞതാണ്. സ്വന്തം ഭാര്യയെ സംരക്ഷിക്കേണ്ട ഭർത്താവ് തന്നെ, ഒരു സ്ത്രീയാണ്, എ​െൻറ കുഞ്ഞി​െൻറ അമ്മയാണ് എന്നൊന്നും ചിന്തിക്കാതെ ഇല്ലാത്ത തെളിവുകൾ നിരത്തി നമ്മെ വ്യക്തിഹത്യ ചെയ്യുമ്പോൾ സമൂഹ മാധ്യമങ്ങളിൽ എനിക്ക് പലതും തുറന്നു പറയേണ്ടി വന്നു. അത്രത്തോളം ആക്ഷേപിക്കുമ്പോൾ പലതും തുറന്നു പറയേണ്ട അവസ്ഥയുണ്ടായിപ്പോയതാണ്. എല്ലാം ആ വ്യക്തി തന്നെ ഉണ്ടാക്കിയതാണ്. ഒരു പെൺകുട്ടിക്കും ഇങ്ങനെയൊരു ചതി പറ്റരുത്. അവർക്കു മുമ്പിൽ വീണു പോകരുത്' -അമ്പിളി ദേവി മാധ്യമങ്ങളോട്​ പറഞ്ഞു.

ആദിത്യൻ ജയനെ ഞായറാഴ്ച രാത്രിയോടെ കാറിനുള്ള ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ തൃശ്ശൂർ സ്വരാജ് റൗണ്ടിൽ കണ്ടെത്തിയിരുന്നു. കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു നടൻ. നിലവിൽ അദ്ദേഹം തൃശൂർ ജില്ലാ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമ്പിളി ദേവിയുടെയും ആദിത്യൻ ജയ​െൻറയും കുടുംബപ്രശ്‌നങ്ങൾ സമൂഹമാധ്യമങ്ങളിൽ വാർത്തയാണ്. ഇരുവരും പരസ്​പരം ഗുരുതര ആരോപണങ്ങളാണ്​ സമൂഹ മാധ്യമങ്ങളിലൂടെ ഉന്നയിക്കുന്നത്​. അതേസമയം, സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനും നടൻ ആദിത്യനെതിരെ ചവറ പൊലീസ് കേസെടുത്തിട്ടുണ്ട്​. 

Full View

Tags:    
News Summary - ambili devi files case against adithyan jayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.