തൃശൂർ: വധശിക്ഷക്ക് വിധിക്കപ്പെട്ട് സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്നവരിൽ പതിേനഴാമനായാണ് ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ്ലാം വിയ്യൂർ ജയിലിലെത്തിയത്. ആലുവ കൂട്ടക്കൊലക്കേസിൽ 2005ൽ ശിക്ഷ വിധിക്കപ്പെട്ട ആൻറണിയാണ് വധശിക്ഷ കാത്ത് കഴിയുന്നവരിൽ മുൻനിരക്കാരൻ.
ഭാര്യയെ വിഷം കൊടുത്ത് കൊന്ന ലോറന്‍സ്, ഭാര്യയെ കൊന്ന രാമചന്ദ്രൻ, പുത്തൂര്‍ ഷീല വധക്കേസിലെ കനകരാജന് എന്നിവരും വധശിക്ഷ കാത്തുകഴിയുന്നവരാണ്. 15 പേരെ കൊന്ന റിപ്പര്‍ ചന്ദ്രനെയാണ് സംസ്ഥാനത്ത് ഏറ്റവും ഒടുവില്‍ തൂക്കിലേറ്റിയത്.1991 ജൂലൈ ആറിനായിരുന്നു ശിക്ഷ.
കോട്ടയത്ത് പാറമ്പുഴ കൂട്ടക്കൊലക്കേസിലെ പ്രതി നരേന്ദ്രകുമാറിനാണ് ഏറ്റവുമൊടുവിൽ വധശിക്ഷ വിധിച്ചത്. അതിനുമുമ്പ് ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകക്കേസില്‍ ഒന്നാംപ്രതി നിനോ മാത്യുവിനും. പുത്തന്‍വേലിക്കര ബേബി വധക്കേസ് പ്രതി ജയാനന്ദൻ, പാലക്കാട്ട് ഭാര്യെയയും മക്കളെയും കൊലപ്പെടുത്തിയ കേസില്‍ റെജികുമാർ, കായംകുളത്ത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വിശ്വരാജന് എന്നിവരും െവമ്പായത്ത് പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചുകയറി കൊലപ്പെടുത്തിയ രാജേഷ്കുമാർ, മാവേലിക്കരയില്‍ രണ്ടുപേരെ കുത്തിക്കൊന്ന സന്തോഷ് കുമാര്‍, ചിറയിന്‍കീഴ് സ്വദേശി ഷെരീഫ് എന്നിവരാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നവർ.
കണിച്ചുകുളങ്ങര കൊലക്കേസില്‍ പ്രതി ഉണ്ണി, എറണാകുളം സെഷന്‍സ് കോടതി വധശിക്ഷക്ക് വിധിച്ച റഷീദ്, പ്രേമം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ കേസില്‍ കല്പറ്റ സെഷന്‍സ് കോടതി ശിക്ഷിച്ച അബ്ദുൽ ഗഫൂർ, മഞ്ചേരി സെഷന്‍സ് കോടതി ശിക്ഷിച്ച അബ്ദുൽ നാസർ, തൊടുപുഴ പ്രത്യേക കോടതി 2012ല്‍ വധശിക്ഷ വിധിച്ച ഡേവിഡ് എന്നിവരാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്.
കോട്ടയം ജില്ലയില്‍ ശ്രീധറെയും ഭാര്യെയയും കൊലപ്പെടുത്തിയ കേസില്‍ അസം സ്വദേശി പ്രദീപ് ബോറയെ കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി 2010ലാണ് ശിക്ഷിച്ചത്. ആര്യ വധക്കേസിലെ പ്രതി രാജേഷ്കുമാറിന് വധശിക്ഷ നല്കിയതും അടുത്തിടെയാണ്. ഏറെ കോളിളക്കം സൃഷ്ടിച്ച പ്രവീണ്‍ വധക്കേസിലെ രണ്ടാംപ്രതി പള്ളുരുത്തി സ്വദേശി പ്രിയന് കോട്ടയം ഫാസ്റ്റ്ട്രാക്ക് കോടതി വധശിക്ഷ നല്കി. പിന്നീട് ഹൈകോടതിയില്‍ അപ്പീല്‍ നല്കിയ പ്രിയനെ കുറ്റമുക്തനാക്കി. സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിക്ക് ജില്ലകോടതി വിധിച്ച വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.