തിരുവനന്തപുരം: നദികളിൽനിന്നും കായലുകളിൽനിന്നും പിടിക്കുന്ന മത്സ്യത്തിെൻറ കുറഞ്ഞ വലിപ്പം നിശ്ചയിക്കാനും പ്രജനന കാലത്ത് പിടിക്കുന്നത് നിയന്ത്രിക്കാനും വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി ഒാർഡിനൻസായി കൊണ്ടുവരാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.
മത്സ്യങ്ങളുടെ പ്രജനനത്തിനും ഒഴുക്കിനും തടസ്സം സൃഷ്ടിക്കുന്ന നിര്‍മാണങ്ങൾ വിജ്ഞാപനം ചെയ്ത നദികളിലോ കായലുകളിലോ തടാകങ്ങളിലോ അനുവദിക്കില്ല. അനുമതിയില്ലാത്ത വിദേശ മത്സ്യ നിക്ഷേപവും പരിപാലനവും വിപണനവും പാടില്ല. 2010ലെ കേരള ഉള്‍നാടന്‍ ഫിഷറീസും അക്വാകള്‍ച്ചറും നിയമമാണ് ഭേദഗതി ചെയ്യുക.
ഉള്‍നാടന്‍ മത്സ്യസമ്പത്ത് വളര്‍ത്തുന്നതിനും മത്സ്യത്തൊഴിലാളികളുടെ ജീവിതോപാധി സുസ്ഥിരമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഒാർഡിനൻസ്. നാശോന്മുഖമാകുന്ന മത്സ്യങ്ങളുടെ സംരക്ഷണത്തിന് പ്രജനനകാലത്ത് പിടിക്കുന്നത് നിയന്ത്രിക്കും.
മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി പ്രാദേശിക ഫിഷറീസ് മാനേജ്മെൻറ് കൗണ്‍സിലുകളും മത്സ്യകൃഷി വികസനത്തിന് അക്വാകള്‍ചര്‍ െഡവലപ്മെൻറ് ഏജന്‍സികളും രൂപവത്കരിക്കും. വന്യജീവി സങ്കേതത്തിലെ ജലാശയങ്ങളില്‍ തദ്ദേശീയ മത്സ്യസമ്പത്തിന് ഹാനികരമാകുന്ന മറ്റു മത്സ്യങ്ങളെ നിക്ഷേപിക്കാൻ അനുവദിക്കില്ല.
അലങ്കാര മത്സ്യ വിപണനത്തിനും പ്രദര്‍ശനത്തിനും നിയന്ത്രണം കൊണ്ടുവരും. ലൈസന്‍സില്ലാത്തവർക്ക് വ്യവസായിക അടിസ്ഥാനത്തില്‍ അലങ്കാര മത്സ്യ വിപണനം നടത്താനോ ടിക്കറ്റ് വെച്ച് 30 ദിവസത്തില്‍ കൂടുതല്‍ പ്രദര്‍ശിപ്പിക്കാനോ അനുമതി നൽകില്ല.
എന്നാല്‍, ഉല്പാദന യൂനിറ്റില്‍നിന്ന് അലങ്കാര മത്സ്യങ്ങള്‍ വിൽക്കുന്നതിനോ വീടുകളില്‍ അക്വേറിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനോ തടസ്സമില്ല. ചില വിദേശ മത്സ്യ ഇനങ്ങളുടെ ഇറക്കുമതിക്കും അനുമതിയില്ല. അത്തരം മത്സ്യങ്ങളുടെ പ്രദര്‍ശനമോ വിപണനമോ അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.