തിരുവനന്തപുരം: കുറ്റകൃത്യങ്ങളിൽ ഇ-മെയിൽ അടക്കം ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയും സമൻസ് നൽകാൻ നിയമഭേദഗതി കൊണ്ടുവരുന്നു. ഇതിന് 1973 ലെ ക്രിമിനല്‍ നടപടി നിയമ സംഹിതയിലെ (സി.ആർ.പി.സി) സെക്ഷന്‍ 62, 91 വകുപ്പുകളില്‍ ഭേദഗതി വരുത്തുന്ന കരട് ബില്ലിന് മന്ത്രിസഭ യോഗം അംഗീകാരം നല്കി.
സി.ആർ.പി.സി 62ാം സെക്ഷനനുസരിച്ച് നേരിട്ടോ രജിസ്റ്റേഡ് തപാൽ വഴിയോ ആണ് സമൻസ് അയക്കുന്നത്. ബന്ധപ്പെട്ടവർ അതു കൈപ്പറ്റിയെന്ന് ഉറപ്പാക്കണം. ഇതിലാണ് നേരിട്ടോ അല്ലെങ്കിൽ ഇലക്ട്രോണിക് മാധ്യമം മുഖേനയോ എന്ന ഭേദഗതി വരുന്നത്. രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകുന്നതുമായി ബന്ധപ്പെട്ടതാണ് സെക്ഷൻ 91.
ഇതുപ്രകാരം നിലവിൽ രേഖകൾ ഹാജരാക്കാനുള്ള സമൻസും നേരിട്ടോ രജിസ്റ്റേർഡ് തപാൽ വഴിയോ ആണ് അയക്കുന്നത്. ഇതിലും ഇലക്ട്രോണിക് മാധ്യമങ്ങളെ കൂടി ഉപയോഗപ്പെടുത്താനാണ് ഭേദഗതി വ്യവസ്ഥ.
ക്രിമിനൽ നടപടി നിയമ സംഹിത കേന്ദ്ര നിയമമായതിനാൽ ബിൽ നിയമമാകണമെങ്കിൽ രാഷ്ട്രപതിയുടെ അംഗീകാരം വേണം.
അടുത്ത നിയമസഭ സമ്മേളനത്തിൽ ബിൽ പാസാക്കി രാഷ്ട്രപതിക്കുവിടാനാണ് സർക്കാർ ആലോചന. ബില്ലിന് അംഗീകാരം ലഭിച്ചു ചട്ടഭേദഗതി വരുത്തുന്ന ഘട്ടത്തിലേ ഇ-മെയിൽ മതിയോ വാട്സ്ആപ് അടക്കം മറ്റു മീഡിയകളെ കൂടി ഉൾപ്പെടുത്തണോ എന്നതിൽ അന്തിമ തീരുമാനമെടുക്കൂ.
ഭാരതപ്പുഴക്ക് കുറുകെ തൃത്താലയിലെ വെളിയാംകല്ല് റെഗുലേറ്റര്‍-കം ബ്രിഡ്ജിന്റെ രണ്ടാം ഘട്ടം പുനരുദ്ധാരണവും തകര്‍ന്ന സംരക്ഷണഭിത്തിയുടെ പുനര്‍നിര്‍മാണവും നടത്തുന്നതിന് 33.4 കോടി രൂപ അധിക ധനാനുമതിയായി അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.