മുളക്കുളം(കോട്ടയം): ഓണസമ്മാനവുമായി വീണ്ടും അമേരിക്കൻ മലയാളി കുടുംബം. 45 വർഷമായി അമേരിക്കയിൽ താമസിക്കുന്ന മുളക്കുളം മുറംതൂക്കിൽ എയ്ബ് ജേക്കബും ഭാര്യ അന്ന അബ്രഹാമുമാണ് ഓണം ആഘോഷിക്കാനായി സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന 150 പേർക്ക് 1000 രൂപ വീതം നൽകിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എയ്ബ് ജേക്കബിെൻറ വസതിയിൽ നടന്ന ചടങ്ങിൽ വെള്ളൂർ എസ്.എച്ച്.ഒ സി.എസ്. ദീപു വിതരണം ചെയ്തു.
മുളക്കുളം, വെള്ളൂർ, കളമ്പൂർ പ്രദേശങ്ങളിലുള്ള തെരെഞ്ഞടുക്കപ്പെട്ടവർക്കാണ് പണം കൈമാറിയത്. കഴിഞ്ഞ ഓണത്തിലും ഈ കുടുംബം 125 പേർക്ക് 1000 രൂപ വീതം വിതരണം ചെയ്തിരുന്നു. കോവിഡ് കണക്കിലെടുത്താണ് ഇത്തവണ കൂടുതൽപേർക്ക് സഹായം നൽകിയത്.
കഴിഞ്ഞ ദിവസം ചങ്ങലപ്പാലത്ത് കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ച പ്രദേശത്തെ കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകളും വിതരണം ചെയ്തിരുന്നു.
ചടങ്ങിൽ സൗഹൃദ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് ടി.എം. സദൻ, സെക്രട്ടറി ബൈജു ചെത്തുകുന്നേൽ, ട്രഷറർ ജയൻ മൂർക്കാട്ടിൽ, ദീപു കഴുന്നുകണ്ടം, ലിസി ജോയി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.