തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീൽ രാത്രി ഒമ്പതരയോടെ തിരുവനന്തപുരത്തെ ഒൗദ്യോഗിക വസതിയിലെത്തി. ജില്ലയിലുനീളം ജലീലിെൻറ വാഹനത്തിനു നേരെ പ്രതിഷേധമുണ്ടായി.
പ്രതിപക്ഷ യുവജനസംഘടനകൾ പലയിടത്തും വാഹനത്തിനുനേരെ ചീമുട്ടയും ചെരിപ്പുമെറിഞ്ഞു. ആറ്റിങ്ങലിൽ യുവമോർച്ചയും കെ.എസ്.യുവും കരിങ്കൊടി കാണിച്ചു. മംഗലപുരത്ത് കോൺഗ്രസ് പ്രവർത്തകരും കഴക്കൂട്ടത്ത് യുവമോർച്ച പ്രവർത്തകരും കരിങ്കൊടി കാണിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കരിങ്കൊടിയുമായി റോഡിൽകുത്തിയിരുന്ന് വാഹനം തടയാൻ ശ്രമിച്ച പ്രവർത്തകരെ ഏറെ പണിപ്പെട്ടാണ് പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയത്. പൊലീസുമായുള്ള പിടിവലിയിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
കഴക്കൂട്ടത്ത് കരിങ്കൊടി കാണിക്കാൻ ശ്രമിച്ച പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് ബി.ജെ.പി സ്റ്റേഷൻ മാർച്ച് നടത്തി. ഇതോടെ കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു. പ്രതിഷേധങ്ങളുടെ നടുവിലൂടെ ഒമ്പതരയോടെ കേൻറാൺമെൻറിലെ ഔദ്യോഗിക വസതിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ജലീലിനെ യൂത്ത് കോൺഗ്രസ്, യുവമോർച്ച, ബി.ജെ.പി പ്രവർത്തകർ തടയാൻ ശ്രമിച്ചത് പൊലീസുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിനിടയാക്കി. പ്രതിഷേധക്കാർക്കു നേരെ പൊലീസ് ലാത്തി വീശി. എന്നിട്ടും പിരിഞ്ഞുപോകാൻ കൂട്ടാക്കാത്തതിനെത്തുടർന്ന് അമ്പതോളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽ വെള്ളിയാഴ്ച എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത ശേഷം വീട്ടിെലത്തി ഞായറാഴ്ച വൈകീട്ട് നാലോടെയാണ് മലപ്പുറം വളാഞ്ചേരിയിലെ കാവുംപുറത്തെ വീട്ടിൽനിന്ന് മന്ത്രി പോയത്. കാവുംപുറത്ത് ദേശീയപാതയിൽ എത്തിയതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കാട്ടിപ്പരുത്തിയിലെ തറവാട്ടുവീട്ടിൽ പോയ ശേഷം നാലരയോടെ യാത്ര തുടർന്നു. വളാഞ്ചേരി ദേശീയപാത മീമ്പാറയിൽ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി വീശി.
തുടർന്ന് തവനൂർ പഞ്ചായത്തിെൻറ പൂന്തോട്ടവും കൃഷിയിടവും മന്ത്രി സന്ദർശിച്ചു. അവിടെവെച്ച് മാധ്യമപ്രവർത്തകർ സമീപിച്ചപ്പോൾ പറയാനുള്ളതെല്ലാം ഫേസ്ബുക്കിൽ പറഞ്ഞെന്ന് മറുപടി നൽകി. പൊന്നാനി-കുറ്റിപ്പുറം ദേശീയപാതയിൽ തവനൂർ പഞ്ചായത്തിലെ നിർമാണം പുരോഗമിക്കുന്ന അസാപ് കേന്ദ്രവും സന്ദർശിച്ച ശേഷമാണ് തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നത്. ഇതിനിടയിൽ തൃശൂരിലും മറ്റു സ്ഥലങ്ങളിലും കരിങ്കൊടി കാണിച്ചു. വഴിലുടനീളം കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.
കൊല്ലം പാരിപ്പള്ളിയിൽ മന്ത്രിയുടെ വാഹനം തടയാൻ ശ്രമം നടന്നു. മന്ത്രിയുടെ വാഹനം പാരിപ്പള്ളി ജങ്ഷനിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് മുന്നിലെത്തിയപ്പോൾ അവിടെ കാത്തുനിന്ന യുവമോർച്ചക്കാർ മന്ത്രി രാജിെവക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച് അവരുടെ വാഹനം റോഡിന് കുറുകെയിട്ട് തടയുകയായിരുന്നു. ഡിവൈഡർ അവസാനിക്കുന്ന ഭാഗത്താണ് തടഞ്ഞത്.
അപ്രതീക്ഷിതമായി റോഡിൽ വാഹനം കണ്ട ൈഡ്രവർ വാഹനം വെട്ടിത്തിരിച്ചപ്പോൾ മന്ത്രിയുടെ വാഹനം പൈലറ്റ് വാഹനത്തിൽ തട്ടി. പൊലീസ് ഉടൻതന്നെ യുവമോർച്ച പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും മന്ത്രിയുടെ യാത്രക്ക് അവസരമൊരുക്കുകയും ചെയ്തു. പ്രതിഷേധക്കാരെത്തിയ നാല് വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കൃഷ്ണപുരത്ത് യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധമുണ്ടായി.
കരുനാഗപ്പള്ളിയിൽ യുവമോർച്ചപ്രവർത്തകർ കരിങ്കൊടി കാട്ടാൻ ശ്രമിച്ചു. ചവറയിലും കരിങ്കൊടി പ്രതിഷേധമുണ്ടായി. കൊട്ടിയത്തും ചാത്തന്നൂരിലും കരിങ്കൊടി പ്രതിഷേധത്തിനുശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. വിവിധയിടങ്ങളിൽ യുവമോർച്ച പ്രവർത്തകരെ മർദിച്ചതായും പരാതിയുണ്ട്. മന്ത്രിക്കുനേരെ പ്രതിഷേധമുണ്ടാകുമെന്ന വിവരത്തെത്തുടർന്ന് ദേശീയപാതയിലുടനീളം കനത്ത പൊലീസ് സന്നാഹമായിരുന്നു ഒരുക്കിയത്. പലയിടത്തും വാഹനം തടഞ്ഞാണ് മന്ത്രിയുടെ വാഹനവ്യൂഹത്തിന് വഴിയൊരുക്കിയത്. എട്ടരയോടെയാണ് മന്ത്രിയുടെ വാഹനവ്യൂഹം ജില്ല പിന്നിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.