മോദിസർക്കാരിന്‌ ഒരവസരം: അമിത്‌ ഷായുടെ മോഹം കേരളത്തിൽ നടക്കില്ല-എം.വി. ഗോവിന്ദൻ

ആലപ്പുഴ: 2024 മോദിസർക്കാരിന്‌ ഒരവസരം നൽകണമെന്ന അമിത്‌ ഷായുടെ ആഹ്വാനത്തെ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ തള്ളിക്കളയുമെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ട്‌ മൂന്ന്‌ ശതമാനത്തോളമാണ്‌ കുറഞ്ഞത്‌. നിയമസഭയിലെ ഏക പ്രാതിനിധ്യം ഇല്ലാതാവുകയും ചെയ്‌തു. ഇതിനേക്കാളും വലിയ തിരിച്ചടിയായായിരിക്കും ബി.ജെ.പിക്ക്‌ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ ലഭിക്കുകയെന്നും ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തെ സൊമാലിയയോട്‌ ഉപമിച്ച, ആരോഗ്യ രംഗത്ത്‌ ഉത്തർപ്രദേശിൽ നിന്നും പാഠം പഠിക്കാൻ ആഹ്വാനം ചെയ്‌ത, കേരളം സുരക്ഷിതമല്ലെന്ന്‌ ആക്ഷേപിച്ച മഹാബലിയെപൊലും ചവുട്ടിതാഴ്‌ത്താൻ ആഹ്വാനം ചെയ്‌ത ബി.ജെ.പിയെ പിന്തുണക്കാൻ അഭിമാനബോധമുള്ള ഒരു കേരളീയനും തയ്യാറാകില്ല.

കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര വിഹിതം പകുതിയായി കുറച്ച 40,000 കോടി രൂപയോളമുള്ള കേന്ദ്ര സഹായം തടയുന്ന, കേരളത്തി​െൻറ വികസനസ്വപ്‌നമായ കെ-റെയിൽ പദ്ധതിക്ക്‌ അനുമതി നൽകാത്ത ആരോഗ്യരംഗത്ത്‌ ലോകത്തിന്‌ തന്നെ മാതൃകയായിട്ടും എയിംസ്‌ ആശുപത്രി നിഷേധിക്കുന്ന, പാലക്കാട്ടെ കോച്ച്‌ ഫാക്‌ടറി നിഷേധിച്ച, തിരുവനന്തപുരത്തെ റെയിൽവെ മെഡിക്കൽകോളേജ്‌ അനുവദിക്കാത്കിഫ്‌ബിയെ തകർക്കാൻ നടപടികൾ സ്വീകരിക്കുന്ന സഹകരണമേഖലയെ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാക്കി നശിപ്പിക്കാൻ ശ്രമിക്കുന്ന മോദി സർക്കാരിനെ എന്തിന്‌ വേണ്ടിയാണ്‌ കേരളം പിന്തുണക്കേണ്ടതെന്ന്‌ അമിത്‌ ഷാ വിശദീകരിക്കണം. അമിത്‌ഷാ തന്നെ പറയുന്നത്‌ പോപ്പുലർഫ്രണ്ടിനെ നിരോധിച്ചതാണ്‌ കേന്ദ്രം കേരളത്തിന്‌ നൽകിയ ഏറ്റവും വലിയ നന്മയെന്നാണ്‌. അതിലപ്പുറം ഒരു നന്മയും കേന്ദ്രം ചെയ്‌തിട്ടില്ലെന്ന വിളംബരം കുടിയാണ്‌ ഈ പ്രസ്‌താവനയെന്നും ഗോവിന്ദൻ പറഞ്ഞു.

Tags:    
News Summary - Amit Shah's desire to give Modi government a chance will not happen in Kerala-M.V. Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.