കൊച്ചി: ആഗോളീകരണകാലത്ത് ഉൽപന്നങ്ങളുടെ ഉൽപാദനം, വിപണനം, പരസ്യപ്രചാരണം തുട ങ്ങിയ കാര്യങ്ങളിലെല്ലാം ധാർമികതക്ക് ഉൗന്നൽ നൽകണമെന്ന് ബോളിവുഡ് ഇതിഹാസം അമി താഭ് ബച്ചൻ. ഉപഭോക്താവാണ് രാജാവ് എന്ന തത്വം കച്ചവടതാൽപര്യങ്ങളുടെ മറവിൽ മറന ്നുപോകരുത്. ഉൽപന്നത്തിലൂടെ ധർമം പ്രചരിപ്പിക്കുക എന്നത് കച്ചവടത്തിെൻറ പൊതു പ െരുമാറ്റച്ചട്ടമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ഇൻറർനാഷനൽ അഡ്വർടൈസിങ് അസോസി യേഷൻ (ഐ.എ.എ) 44ാമത് ലോക ഉച്ചകോടിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപഭോക്താക്കൾ ധാർമികമായി സമ്പാദിക്കുന്ന പണം വാങ്ങി നൽകുന്ന ഉൽപന്ന ങ്ങളും ധാർമികതയുള്ളതാകണം. ഉൽപന്നം വിപണിയിലെത്തിക്കുന്നതിന് മുമ്പ് അത് സമൂഹത്തെയും വ്യക്തിയെയും എങ്ങനെയെല്ലാം ബാധിക്കുമെന്ന് വിലയിരുത്തണം. പരിസ്ഥിതിക്കും വ്യക്തികളുടെ ആരോഗ്യത്തിനും സമൂഹത്തിെൻറ നന്മക്കുമൊന്നും കോട്ടം തട്ടാത്തവിധമാകണം ഉൽപാദനവും വിപണനവും. നിറത്തിനും രൂപഭംഗിക്കുമപ്പുറം ധാർമികതക്ക് നിരക്കുന്നതാണോ എന്നതും ഉൽപന്നത്തിെൻറ ഗുണനിലവാരത്തിൽ നിർണായകഘടകമാണ്. താൻ 25ഒാളം ഉൽപന്നങ്ങളുടെ ബ്രാൻഡ് അംബാസഡറാണ്. പക്ഷേ, ഒരിക്കലും മദ്യത്തിെൻറയും പുകയില ഉൽപന്നങ്ങളുടെയും പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടാറില്ല. അതാണ് തെൻറ ധർമം.
ഒാരോരുത്തർക്കും നല്ലതെന്ന് തോന്നുന്നതാകണം അവർ പങ്കുവെക്കേണ്ടത്. അല്ലെങ്കിൽ അത് ആ വ്യക്തിയുടെ വിശ്വാസ്യതയെയും ബാധിക്കും. വിപണിയിലെ മത്സരത്തിനപ്പുറം ഗുണനിലവാരവും സാമൂഹികപ്രതിബദ്ധതയോടെയുള്ള ഉൽപാദനവുമാകണം ഉൽപന്നത്തിെൻറ ഗുണനിലവാരം നിശ്ചയിക്കുന്ന ഘടകങ്ങൾ. സാമൂഹികനീതിയും ഗുണമേന്മയുടെ ഭാഗമാകണം. ഉപഭോക്താവിെൻറ പണത്തിനും അന്തസ്സിനും വിലകൽപിക്കാൻ ഒാരോ ഉൽപന്നത്തിെൻറയും നിർമാതാവിന് ബാധ്യതയുണ്ട്. അതിലൂടെ മാത്രമേ വിശ്വാസ്യത നേടിയെടുക്കാനാകൂവെന്നും അമിതാഭ് ബച്ചൻ പറഞ്ഞു.
െഎ.എ.എ ലോക ഉച്ചകോടിക്ക് കൊച്ചിയിൽ പ്രൗഢതുടക്കം
കൊച്ചി: പരസ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ രാജ്യാന്തര കൂട്ടായ്മയായ ഇൻറർനാഷനൽ അഡ്വർടൈസിങ് അസോസിയേഷെൻറ (ഐ.എ.എ) 44ാമത് ലോക ഉച്ചകോടിക്ക് കൊച്ചിയിൽ പ്രൗഢഗംഭീര തുടക്കം. ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് ലുലു ഇൻറർനാഷനൽ കൺവെൻഷൻ സെൻററിൽ 30 രാജ്യങ്ങളിൽനിന്നായി 300 വിദ്യാർഥികൾ ഉൾപ്പെടെ രണ്ടായിരത്തോളം പ്രതിനിധികളടങ്ങുന്ന തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ, ആത്മീയാചാര്യൻ ശ്രീ ശ്രീ രവിശങ്കർ, െഎ.എ.എ ചെയർമാനും വേൾഡ് പ്രസിഡൻറുമായ ശ്രീനിവാസൻ കെ. സ്വാമി, വൈസ് പ്രസിഡൻറ് രമേശ് നാരായൺ എന്നിവർ ചേർന്ന് മൂന്നുദിവസത്തെ ഉച്ചകോടിക്ക് തിരി തെളിച്ചു.
പരസ്യ, വിപണന, സാേങ്കതികവിദ്യ മേഖലകളിൽ സാമൂഹികനന്മക്ക് ഉൗന്നൽ നൽകി ‘ബ്രാൻഡ് ധർമ’ എന്ന പ്രമേയത്തിൽ നടക്കുന്ന ഉച്ചകോടി പരസ്യവിപണന മേഖലയുടെ വർത്ത
മാനവും ഭാവിയുമാണ് ചർച്ച ചെയ്യുന്നത്. ഉൽപന്ന വിപണനത്തിെൻറയും അതുമായി ബന്ധപ്പെട്ട ആശയവിനിമയത്തിെൻറയും സങ്കീർണതകൾ പുതിയകാലത്ത് ഉയർത്തുന്ന വെല്ലുവിളി വലുതാണെന്ന് ആമുഖ പ്രഭാഷണത്തിൽ ശ്രീനിവാസൻ കെ. സ്വാമി പറഞ്ഞു. സാമ്പത്തിക വളർച്ചയുടെ ചാലകശക്തി എന്ന നിലയിൽ പരസ്യങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. കമ്പനികൾ മുതൽ മുടക്കിെൻറ 43 ശതമാനവും ചെലവഴിക്കുന്നത് ഡിജിറ്റൽ പരസ്യമേഖലയിലാണ്.
ഡിജിറ്റൽ ലോകത്ത് സ്വകാര്യത കാത്തുസൂക്ഷിക്കുക എന്നത് പരമപ്രധാനമാണ്. ഇക്കാര്യത്തിൽ െഎ.എ.എ സ്വയം ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ യുഗത്തിൽ വിവരങ്ങൾ ചോരാതെയും സ്വകാര്യത നിലനിർത്തിയും സാേങ്കതികവിദ്യയെ സാമൂഹികനന്മക്ക് ഉപയുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ബ്രാൻഡ് ധർമ’ പ്രമേയം െതരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. വിവിധ സെഷനുകളിൽ ശ്രീ ശ്രീ രവിശങ്കർ, ഇൻഫോസിസ് നോൺ എക്സിക്യൂട്ടിവ് ചെയർമാൻ നന്ദൻ നിലേകനി, ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ് ചെയർമാൻ ഹാൻസ് പോൾ ബർക്നർ, ക്വാൽകോം ടെക്നോളജീസ് സീനിയർ വൈസ് പ്രസിഡൻറ് പെന്നി ബാൾഡ്വിൻ, ആദിത്യ ബിർള ഗ്രൂപ് എക്സിക്യൂട്ടിവ് പ്രസിഡൻറ് ഡി. ശിവകുമാർ, സ്കൈപ് കോ ക്രിയേറ്റർ ജോനാസ് ജെൽബെർഗ് തുടങ്ങിയവർ സംസാരിച്ചു.
െഎ.എ.എ ഇന്ത്യൻ ചാപ്റ്റർ പ്രസിഡൻറ് പുനീത് ഗോയങ്ക സ്വാഗതം പറഞ്ഞു. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പെങ്കടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല.ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് കേരളീയ നൃത്തരൂപവും അരങ്ങേറി. മൂന്നു ദിവസങ്ങളിലായി 25 രാജ്യങ്ങളിലെ നാൽപതോളം പ്രഗല്ഭർ പ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.