കൊച്ചി: ചലച്ചിത്ര താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം കൊച്ചിയിൽ തുടങ്ങി. പ്രസിഡന്റ് മോഹൻ ലാലിന്റെ അധ്യക്ഷതയിലാണ് യോഗം. യോഗത്തിൽ ബലാത്സംഗക്കേസിൽ കുറ്റാരോപിതനായ നിർമാതാവും നടനും അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായിരുന്ന വിജയ് ബാബു പങ്കെടുക്കുന്നുണ്ട്. വിജയ് ബാബുവിനെതിരെയുള്ള ബലാൽസംഗക്കേസ് യോഗത്തിൽ ചർച്ച ചെയ്യും.
ബാബുവിനെ അമ്മയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ ആരോപണത്തെ തുടർന്ന് സംഘടനയിൽ നിന്ന് സ്വയം മാറിനിൽക്കുന്ന താരത്തിനെ പുറത്താക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് അമ്മ.
നടൻ ഹരീഷ്പേരടിയുടെ രാജി, ഷമ്മി തിലകനെതിരായ നടപടി എന്നിവയും ചർച്ചയിൽ ഉയർന്നു വന്നേക്കും. നാലുമണിക്കു ശേഷം അമ്മ ഭാരവാഹികൾ മാധ്യമങ്ങളെ കാണും. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് മാല പാർവതി നേരത്തേ രാജിവെച്ചിരുന്നു. കോവിഡ് ബാധിച്ചതിനാൽ അവർ യോഗത്തിൽ പങ്കെടുക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.