കോഴിക്കോട്: ‘അമൃത്’ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേടിലെ അന്വേഷണം സ ്വകാര്യ സ്ഥാപനത്തിന് കൺസൽട്ടൻസി കരാർ നൽകിയതിെൻറ ഫയൽ പരിശോധനയിൽ ഒതുങ്ങിയ േക്കുമെന്ന് സൂചന. വിവിധ നഗരങ്ങളിൽ മലിനജല സംസ്കരണ പ്ലാൻറുകൾ നിർമിക്കുന്നതു മായി ബന്ധപ്പെട്ട് ഉയർന്ന ആരോപണത്തിൽ സർക്കാർ അന്വേഷണം നടത്തുന്നില്ലെന്നും കൺസ ൽട്ടൻസി കരാർ നൽകിയതുമായി ബന്ധപ്പെട്ട ഫയൽ പരിശോധിക്കുകയാണ് ചെയ്യുകയെന്നും അേന്വഷണം സംബന്ധിച്ച് പ്രതികരണം തേടിയ ‘മാധ്യമ’ത്തോട് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ വ്യക്തമാക്കി. ശുചിത്വ മിഷൻ ശിപാർശ ചെയ്ത സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതിനാലാണ് കോഴിക്കോെട്ട റാം ബയോളജിക്കൽസിന് കൺസൽട്ടൻസി കരാർ ലഭിച്ചത്.
ഡി.പി.ആറിലെ ഇലക്ട്രോ െകായാഗുലേഷൻ സാേങ്കതിക വിദ്യ സംബന്ധിച്ച് സംസ്ഥാനതല സാേങ്കതിക സമിതിയാണ് പരിശോധന നടത്തിയതെന്നും വിശദീകരിച്ച് സർക്കാർ ഭാഗത്ത് പിഴവുകളില്ലെന്ന് പറയാതെ പറയുകയാണ് മന്ത്രി. ഇതോടെ പദ്ധതിയിലെ ക്രമക്കേടുകൾ പുറത്തുവരില്ലെന്ന് ഉറപ്പായി. മൂന്നുവർഷത്തെ മുൻപരിചയം, കോടിയിലേറെ രൂപയുടെ വിറ്റുവരവ്, പ്ലാൻറുകളുടെ പദ്ധതിരേഖ തയാറാക്കിയ പരിചയം എന്നിവയൊന്നുമില്ലാത്ത സ്ഥാപനം എങ്ങനെ ശുചിത്വ മിഷൻ പട്ടികയിൽ ഉൾപ്പെട്ടു എന്നതാണ് ദുരൂഹം. 50 ലക്ഷത്തിൽ താെഴ മാത്രം വാർഷിക വിറ്റുവരവുള്ള സ്ഥാപനത്തിന് ഒന്നരക്കോടിയിലേറെ രൂപ കമീഷൻ ലഭിക്കുന്ന കോഴിക്കോട് കോർപറേഷെൻറ ഉൾപ്പെടെ മലിനജല സംസ്കരണ പ്ലാൻറുകളുടെ ഡി.പി.ആർ ചുമതല എങ്ങനെ ലഭിച്ചു എന്നതിലും വ്യക്തതയില്ല.
കേന്ദ്ര സർക്കാർ നിർദേശിച്ച മാർഗ നിർദേശങ്ങളിൽ എന്തിന് ഇളവുകൾ വരുത്തി, പ്ലാൻറുകളുെട നിർമാണത്തിന് സാേങ്കതിക സഹായം നൽകാൻ 23 കോടി ചെലവിൽ കേന്ദ്രം പ്രോജക്ട് ഡെവലപ്മെൻറ് മാനേജ്മെൻറ് കൺസൽട്ടൻറായി (പി.ഡി.എം.സി) നിയമിച്ച വാപ്കോസിനെ എന്തിന് ഒഴിവാക്കി എന്നതടക്കമുള്ള കാര്യങ്ങളിലേക്ക് അന്വേഷണം നീണ്ടാലേ ഉന്നത ഉദ്യോഗസ്ഥരടക്കം ഉൾപ്പെട്ട അഴിമതിയുടെ ചുരുളഴിയൂ. ഫയൽ പരിശോധിച്ചാൽ ഇവയൊന്നും കണ്ടെത്താനാവില്ലെന്നു മാത്രമല്ല, ഒരുപക്ഷേ ഫയലിൽ ക്രമക്കേടില്ലെന്ന് കുറിപ്പെഴുതി അേന്വഷണത്തിനുള്ള സാഹചര്യം ഇല്ലാതാക്കാനും കഴിയും.
തദ്ദേശ വകുപ്പിലെ ഉന്നത ഉദ്യാഗസ്ഥെൻറ ഒത്താശയിലാണ് വീടുകളിൽ ബയോഗ്യാസ് പ്ലാൻറുകൾ നിർമിച്ചുനൽകി മാത്രം പരിചയമുള്ള സ്ഥാപനം ശുചിത്വമിഷൻ പട്ടികയിൽ ഉൾപ്പെട്ടത്. ഡി.പി.ആറിലെ പാളിച്ചകൾ കാരണമാണ് പദ്ധതിയുടെ നിർമാണ ടെൻഡർ ആരും എടുക്കാത്തത് എന്നതടക്കമുള്ള ആക്ഷേപങ്ങൾ പരിശോധിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ടെൻഡറാവും മുമ്പ് സ്ഥാപനത്തിന് പകുതിയിലേറെ ഡി.പി.ആർ കമീഷൻ അനുവദിച്ചിട്ടിണ്ട്. ഇൗ സ്ഥാപനത്തിൽനിന്ന് മുൻകൂർ നിേക്ഷപം (ഏണസ്റ്റ് മണി ഡെപ്പോസിറ്റ്) വ്യവസ്ഥ ചെയ്തിട്ടില്ല എന്നതും നിയമലംഘനമാണ്.
റാം ബയോളജിക്കൽസ് കിഫ്ബിക്കും ഡി.പി.ആർ തയാറാക്കി
കോഴിക്കോട്: അമൃത് പദ്ധതിയിലുൾപ്പെടുത്തി വിവിധ നഗരസഭകളിൽ നിർമിക്കുന്ന മലിനജല സംസ്കരണ പ്ലാൻറുകളുടെ ഡി.പി.ആർ തയാറാക്കിയതുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ നേരിടുന്ന കോഴിക്കോെട്ട റാം ബയോളജിക്കൽസ് കിഫ്ബിക്കായും ഡി.പി.ആർ തയാറാക്കി. കിഫ്ബിയിൽ ഉൾപ്പെടുത്തി 17 കോടി ചെലവിൽ കുന്ദംകുളം നഗരസഭ നിർമിക്കുന്ന സ്വീവേജ് പദ്ധതിയുടെ ഡി.പി.ആറാണ് സ്ഥാപനം തയാറാക്കിയത്. ഇത് കിഫ്ബിയുടെ സേങ്കതികാനുമതിക്ക് സമർപ്പിച്ചിരിക്കയാണ്. മത്സരാധിഷ്ഠിത െടൻഡർ ക്ഷണിച്ചാണ് കൺസൽട്ടൻസി കരാർ നൽകിയതെന്നും സേങ്കതികാനുമതി ലഭിച്ചശേഷമേ ഇവർക്ക് ഡി.പി.ആർ കമീഷൻ അനുവദിക്കൂ എന്നും നഗരസഭ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.