സനാബ്

തിരൂർ മംഗലത്ത് 11 വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ

തിരൂർ: മംഗലത്ത് 11 വയസുകാരനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മംഗലത്ത് താമസക്കാരനും കൂട്ടായി സ്വദേശിയുമായ മത്സ്യ വ്യാപാരി കക്കോട്ട് പുതിയ പുരയിൽ ശിഹാബിന്റെ മകൻ മുഹമ്മദ് സനാബ് ആണ് മരിച്ചത്. മംഗലം വള്ളത്തോൾ എ.യു.പി. സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർഥിയാണ്.

വ്യാഴാഴ്ച കുട്ടി സ്കൂളിൽ പോയിരുന്നില്ല. മദ്രസ വിട്ടു വന്നതിന് ശേഷം വീട്ടിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങി വ്യാഴാഴ്ച രാവിലെ 11 മണിയോടെ വീട്ടിൽ നിന്നും സൈക്കിളെടുത്ത് ഇറങ്ങിയതായിരുന്നു. വീടിന് ഏറെ അകലെയല്ലാത്ത കുളത്തിന് സമീപത്ത് കുട്ടിയുടെ സൈക്കിളും വസ്ത്രങ്ങളും കണ്ടു സംശയം തോന്നിയ അയൽപ്പക്കത്തെ വീട്ടമ്മ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ തിരച്ചിലിൽ ഉച്ചക്ക് രണ്ടു മണിയോടെയാണ് കുട്ടിയുടെ മൃതദേഹം കുളത്തിൽ നിന്നും ലഭിച്ചത്. മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലെ മോർച്ചറിയിലാണ്. വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചക്ക് രണ്ടിന് കൂട്ടായി പുതിയ പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. മാതാവ്: സൽമ. സഹോദരങ്ങൾ: ഫാത്തിമത്ത് ഷിബില, ആയിശ ഷിബ, മുഹമ്മദ്‌ ഷിബിൽ.

Tags:    
News Summary - An 11-year-old boy drowned in a pond in Tirur Mangalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.