തിരുവനന്തപുരം: റവന്യൂ മന്ത്രി കെ. രാജന്റെയും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെയും പേരില്‍ വ്യാജ വാട്സ്ആപ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പിന് ശ്രമം.മന്ത്രിമാരുടെ ഫോട്ടോ ഉള്‍പ്പെടെ ചേര്‍ത്തുള്ള വാട്സ്ആപ് അക്കൗണ്ടിൽനിന്നാണ് സാമ്പത്തികസഹായം തേടിയുള്ള സന്ദേശങ്ങൾ നിവധി വ്യക്തികൾക്ക് ലഭിച്ചത്.
8951295869 നമ്പറിലാണ് മന്ത്രി കെ. രാജന്റെ പേരില്‍ വ്യാജ വാട്സ്ആപ് അക്കൗണ്ട്. 9316892277 നമ്പറിലാണ് ശിവന്‍കുട്ടിയുടെ പേരിലുള്ള വ്യാജ ഐ.ഡി. മന്ത്രിമാരുടെ ഓഫിസ് ഡി.ജി.പി അനില്‍കാന്തിന് പരാതി നല്‍കി.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ, ആർ. ബിന്ദു, വീണ ജോർജ്, പി. പ്രസാദ്, സ്പീക്കർ എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി എന്നിവരുടെ പേരിൽ വ്യാജ വാട്സ്ആപ് അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമം നടന്നിരുന്നു.പരാതി ലഭിച്ചെങ്കിലും പൊലീസിന് ആരെയും കണ്ടെത്താനായില്ല. പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്നാണ് വിലയിരുത്തൽ. പിടികൂടാൻ ശ്രമം തുടരുകയാണെന്നാണ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.