ചികിത്സക്ക്​ നാട്ടിൽ പോയ പ്രവാസി മലയാളി നിര്യാതനായി

റിയാദ്: ശ്വാസകോശ സംബന്ധമായ രോഗബാധയെ തുടർന്ന് നാട്ടിൽ ചികിത്സക്ക്​ പോയ പ്രവാസി മലയാളി മരിച്ചു. റിയാദിലെ കേളി കലാസാംസ്കാരിക വേദി ബദീഅ ഏരിയ ഷുബ്ര യൂനിറ്റ് അംഗവും മുൻ പ്രസിഡന്‍റുമായ എം.എസ്. ഇബ്രാഹിംകുട്ടി (51) ആണ്​ മരിച്ചത്​.

20 വർഷമായി പ്രവാസിയായ ഇബ്രാഹിംകുട്ടി റിയാദ്​ ഷുബ്രയിൽ ഹൗസ് ഡ്രൈവറായാണ്​ ജോലി ചെയ്​തിരുന്നത്​. കേളിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.

എറണാകുളം മാഞ്ഞാലി കുന്നുംപുറത്ത് മാനങ്കേരി വീട്ടിൽ എം.കെ. സെയ്തു മുഹമ്മദി​ന്‍റെയും ജമീലയുടെയും മകനാണ്. ഭാര്യ: റാഹിന. മക്കൾ: ഷിഹാന, ഫാത്തിമ, ഇക്ബാൽ. മൃതദേഹം മഞ്ഞാലി കുന്നുംപുറത്ത് ജുമ മസ്ജിദിൽ ഖബറടക്കി.

Tags:    
News Summary - An expatriate Malayali who went to the country for treatment has passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.