തൃശൂർ: കുഴൽപണക്കേസിൽ ബി.ജെ.പിയെ തേജോവധം നടത്താൻ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ഈമാസം പത്ത് മുതൽ സംസ്ഥാന വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ അറിയിച്ചു. ബി.ജെ.പിയെ തകർക്കാൻ ശ്രമം നടക്കുന്നു. ആ ക്വട്ടേഷൻ സംഘത്തിെൻറ ക്യാപ്റ്റനാകുകയാണ് മുഖ്യമന്ത്രി. ഗൂഢാലോചന നേരിടും. വാദിയെ പ്രതിയാക്കാനാണ് ശ്രമിക്കുന്നത്.
കൊടകരയിൽ നടന്നത് കുഴൽപണമാണെങ്കിൽ എന്തുകൊണ്ട് അന്വേഷണം ഇ.ഡിയെ ഏൽപിക്കുന്നില്ല. മുറിയെടുത്ത് കൊടുത്തതിനാണ് പ്രസിഡൻറിനെ പൊലീസ് വിളിപ്പിച്ചത്. അങ്ങനെയാണെങ്കിൽ പിണറായി വിജയനെയും മകളെയും ഒക്കെ ജയിലിൽ ഇടേണ്ടി വരില്ലേ. ഇങ്ങനെയൊക്കെ െചയ്യാൻ പൊലീസിന് ആരാണ് ധൈര്യം കൊടുത്തത്. കേസിലുൾപ്പെട്ട റെജിെൻറ ഫോൺ സന്ദേശം പരിശോധിച്ചാൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ എല്ലാ നേതാക്കളും അറസ്റ്റിലാകും. അന്വേഷണ സംഘത്തിലെ ഡിവൈ.എസ്.പി സോജൻ വെറുക്കപ്പെട്ട വ്യക്തിയാണ്. മറ്റൊരു എ.സി.പി വി.കെ. രാജു ഇടത് സഹയാത്രികനാണ്.
പ്രതികളുടെ രാഷ്ട്രീയബന്ധം പുറത്തുവിടാത്തതെന്താണെന്നും രാധാകൃഷ്ണൻ ചോദിച്ചു. പ്രതി മാർട്ടിൻ സി.പി.ഐ പ്രവർത്തകനാണ്. നിയമസഭയിൽ ഞങ്ങളെആക്ഷേപം പറഞ്ഞ് സായുജ്യമടയുകയാണ്. കൊടുത്താൻ കൊല്ലത്തും കിട്ടുമെന്ന് പിണറായിയെ ഓർമിപ്പിക്കുന്നതായി എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.