തിരുവനന്തപുരം: തൃക്കാക്കരയിൽ എൻ.ഡി.എയുടെ സ്ഥാനാർഥിയായി എ.എൻ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് ആണ്.
ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്.
2011 കാലയളവിൽ ബി.ജെ.പിക്ക് 5000 വോട്ടാണ് ഉണ്ടായിരുന്നത്, അവിടുന്നാണ് ബി.ജെ.പി 22000 വോട്ടിലേക്ക് വന്നതെന്നും അതുകൊണ്ട് തന്നെ അത്ഭുതങ്ങൾ കാണിക്കാൻ കഴിയുന്ന മണ്ഡലമാണെന്നും എ.എൻ. രാധാകൃഷ്ണൻ പ്രതികരിച്ചു.
വലിയ പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നും മോദിയുടെ ജനക്ഷേമ പദ്ധതികൾ തൃക്കാക്കരയിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സിറ്റിങ് സീറ്റ് നിലനിർത്താൻ എം.എൽ.എ ആയിരിക്കെ അന്തരിച്ച പി.ടി. തോമസിന്‍റെ ഭാര്യ ഉമ തോമസിനെയാണ് യു.ഡി.എഫ് രംഗത്തിറക്കിയത്. എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധനും വാഴക്കാല സ്വദേശിയുമായ ഡോ. ജോ ജോസഫ് ആണ് എൽ.ഡി.എഫ് സ്ഥാനാർഥി. ആം ആദ്മി പാർട്ടി മത്സരിക്കുന്ന കാര്യം ഇതുവരെ തീരുമാനമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.