???????????? ??????

ആനന്ദ്​ വധം: പൊലീസ്​ ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി

ഗുരുവായൂർ‍: ആർ.എസ്.എസ് പ്രവർത്തകൻ ആനന്ദി​​​െൻറ കൊലപാതകത്തിലെ പ്രതികൾ ഉടൻ വലയിലായേക്കും. കൃത്യത്തിൽ പങ്കെടുത്തവരെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു. നാലുവർഷം മുമ്പ് കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ നേതാവ് ഫാസിലി​​​െൻറ സഹോദരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ബൈക്ക് ഇടിച്ചുവീഴ്ത്താൻ ഉപയോഗിച്ച കാർ ഇയാളുടേതാണ്​.

ഫാസിലി​​​െൻറ സഹോദരൻ ഫാഹിസ്​, സുഹൃത്തുക്കളായ ജിതേഷ്, മനു എന്നിവർക്കായി പൊലീസ്​ ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി. സൈബർ സെൽ വഴിയും അന്വേഷിക്കുന്നുണ്ട്. പ്രതികളെന്ന് സംശയിക്കുന്നവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. എങ്കിലും അവർ നടത്തിയ ഫോൺ വിളികളുടെ വിശദാംശം ശേഖരിച്ചിട്ടുണ്ട്. പ്രവർത്തകനെ വധിച്ചിട്ടും പാർട്ടി തിരിച്ചടി നൽകാത്തതും പ്രതികൾ ജാമ്യത്തിലിറങ്ങി നടക്കുന്നതും സി.പി.എമ്മിലെ ഒരു വിഭാഗത്തിൽ അമർഷമുണ്ടാക്കിയിരുന്നു എന്ന പ്രചാരണത്തി​​​െൻറ വാസ്തവം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഗുരുവായൂർ എ.സി.പി പി.എ. ശിവദാസ​​​െൻറ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. 

 നൂറുകണക്കിന്​ ആളുകൾ അ​േന്ത്യാപചാരം അർപ്പിച്ചശേഷം ആനന്ദി​​​െൻറ മൃതദേഹം ചെറുതുരുത്തി ശാന്തിതീരത്ത് സംസ്കരിച്ചു. തിങ്കളാഴ്ച  മൂന്നോടെയാണ്  പോസ്​റ്റ്​മോർട്ടം നടപടി പൂർത്തീകരിച്ച് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. മൃതദേഹം വഹിച്ച ആംബുലൻസിനെ പ്രവർത്തകർ അനുഗമിച്ചിരുന്നു.  നെന്മിനിയിലെ വീടിന്​ സമീപത്ത് പ്രത്യേകം ഒരുക്കിയ സ്ഥലത്ത് അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യം ഒരുക്കിയിരുന്നു. നാലോടെ വീട്ടിലേക്ക് കൊണ്ടുപോയി.   വൈകീട്ട് ആറോടെ സംസ്കാര ചടങ്ങുകൾ നടന്നു.

ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, സെക്രട്ടറി ബി. ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡൻറ് പി.എം. വേലായുധൻ, ജില്ല പ്രസിഡൻറ് എ. നാഗേഷ്, ആർ.എസ്.എസ് പ്രാന്ത പ്രചാരക് ഹരികൃഷ്ണകുമാർ, സേവാ പ്രമുഖ്  വിനോദ്, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡൻറ് സ്വാമി അയ്യപ്പദാസ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. സുധാകരൻ, പി.എം. ഗോപിനാഥൻ എന്നിവർ അ​േന്ത്യാപചാരം അർപ്പിക്കാനെത്തി. ഐ.ജി എം.ആർ. അജിത്കുമാർ, കമീഷണർ രാഹുൽ ആർ. നായർ, എസ്.പി ജി.എച്ച്. യതീഷ് ചന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ വൻ ​െപാലീസ് സംഘം വിലാപയാത്രയിലും പൊതുദർശനസമയത്തുമെല്ലാം സുരക്ഷയൊരുക്കിയിരുന്നു.

ഹർത്താൽ പൂർണം; വാഹനങ്ങൾ തടഞ്ഞു; തീർഥാടകർ വലഞ്ഞു
ഗുരുവായൂർ‍: നെന്മിനിയിൽ ആർ.എസ്​.എസ്​ പ്രവർത്തകൻ വെട്ടേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. കടകളും ഹോട്ടലുകളും അടഞ്ഞുകിടന്നതോടെ തീർഥാടകർ വലഞ്ഞു. ഇരുചക്രവാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. റോഡരികിലെ പെട്ടിക്കടകൾ വരെ അടപ്പിച്ചു. സി.പി.എമ്മി​​െൻറ കൊടികളും സ്​തൂപങ്ങളും പോസ്​റ്ററുകളും വ്യാപകമായി നശിപ്പിച്ചു. 

ഹർത്താൽ ദിനത്തിൽ ക്ഷേത്രത്തിൽ ദർശനത്തിന് തിരക്ക് കുറവായിരുന്നു. മൂന്ന് വിവാഹവും 500ഓളം ചോറൂണും നടന്നു. പ്രസാദ ഊട്ടിനും തിരക്ക് അനുഭവപ്പെട്ടില്ല. കെ.എസ്.ആർ.ടി.സിയും ട്രെയിനും തീർഥാടകർക്ക് ആശ്വാസമായി. കെ.എസ്.ആര്‍.ടി.സി ഗുരുവായൂര്‍ ഡിപ്പോയില്‍നിന്ന് 52 സര്‍വിസുകളാണ് ഹര്‍ത്താല്‍ ദിനത്തില്‍ നടത്തിയത്. പ്രശ്‌നങ്ങൾ നിലനില്‍ക്കുന്ന ചൊവ്വല്ലൂര്‍പ്പടി, മുല്ലശ്ശേരി റൂട്ടുകള്‍ ഒഴികെ മറ്റെല്ലായിടത്തേക്കും സര്‍വിസുണ്ടായി. ആളുകള്‍ കൂടുതലുള്ള മേഖലകളിലേക്ക് പ്രത്യേക ബസുകളും അനുവദിച്ചു.

ആനന്ദ്​ വധം: സി.പി.എം നേതൃത്വത്തിന് പങ്കുണ്ടെന്ന് ബി.ജെ.പി
ഗുരുവായൂര്‍: ആനന്ദ്​ വധത്തിൽ സി.പി.എം പ്രാദേശിക നേതൃത്വത്തിന് പങ്കുണ്ടെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണൻ ആരോപിച്ചു. സി.പി.എം -എൻ.ഡി.എഫ് കൂട്ടുകെട്ടാണ് കൊലപാതകത്തിന് പിന്നിൽ. കൊലപാതകത്തിന് മുമ്പ്​ ചില പ്രാദേശിക സി.പി.എം നേതാക്കളെ സംസ്ഥാനത്തിന് പുറത്തേക്കയച്ചത് പൊലീസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 


 

Tags:    
News Summary - anand murder: police look out notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.