ആനാവൂർ നാരായണൻ നായർ വധക്കേസ്: 11 ആർ.എസ്.എസുകാർക്ക് ജീവപര്യന്തം

തിരുവനന്തപുരം: കോർപറേഷൻ ജീവനക്കാരനായിരുന്ന ആനാവൂർ നാരായണൻ നായരെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 11 പ്രതികൾക്ക് ജീവപര്യന്തം തടവ്. 11 പ്രതികളും ആർ.എസ്.എസ് പ്രവർത്തകരാണ്. 

ഒന്നും രണ്ടും നാലും പ്രതികൾ ജീവപര്യന്തം കൂടാതെ 10 വർഷം അധിക തടവും അനുഭവിക്കേണ്ടി വരും. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതിയുടെതാണ് വിധി.

പബ്ലിക് പ്രോസിക്യൂട്ടർ മുരുക്കുംപുഴ വിജയകുമാരൻ നായരാണ് വാദിഭാഗത്തിനു വേണ്ടി ഹാജരായത്. കേസിലെ ഒന്നാംപ്രതി രാജേഷ് ഉൾപ്പെടെയുള്ളവർക്ക് വധശിക്ഷ നൽകണമെന്നായിരുന്നു വാദം.  ബി.എം.എസിന്റെ സംസ്ഥാന നേതാവ് കൂടിയാണ് രാജേഷ്.

2013 നവംബർ അഞ്ചിനാണ്  നാരായണൻ നായരെ കൊലപ്പെടുത്തിയത്. എസ്.എഫ്.ഐ നേതാവായിരുന്ന മകൻ ശിവപ്രസാദിനെ കൊലപ്പെടുത്താനെത്തിയ അക്രമി സംഘത്തെ തടയുന്നതിനിടെയാണ് നാരായണൻ നായർക്ക് വെട്ടേറ്റത്.

Tags:    
News Summary - Anavoor Narayanan Nair murder case: Life imprisonment for 11 accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.