പാലയൂര്‍ പള്ളി ശിവക്ഷേത്രമായിരുന്നെന്ന പ്രസ്താവന ചരിത്രം വളച്ചൊടിക്കൽ -മാര്‍ ആന്‍ഡ്രൂസ് താഴത്ത്

ബംഗളൂരു: ഗുരുവായൂരിനടുത്ത പാലയൂര്‍ പള്ളി മുമ്പ് ശിവക്ഷേത്രമായിരുന്നു എന്ന ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി. ബാബുവിന്റെ പ്രസ്താവന ചരിത്രം വളച്ചൊടിക്കലാണെന്ന് സി.ബി.സി.ഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്.

ചരിത്രം പഠിച്ചാല്‍ ഇതിന്റെയൊക്കെ സത്യം മനസ്സിലാകും. 2,000 വര്‍ഷത്തെ പഴക്കമുണ്ട് ഭാരത കത്തോലിക്ക സഭക്ക്. പാലയൂരില്‍ അന്ന് മുതൽ ക്രിസ്ത്യന്‍ മതം ഉണ്ട്. പാലയൂര്‍ പള്ളി ഇന്ത്യയിലെ തന്നെ പഴക്കം ചെന്ന ക്രിസ്ത്യന്‍ പള്ളികളില്‍ ഒന്നാണെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

സഭാ പിതാക്കന്മാരോട് കൂടിയാലോചിച്ചാണ് ബി.ജെ.പിയില്‍ ചേരാനുള്ള തീരുമാനമെടുത്തതെന്ന പി.സി. ജോര്‍ജിന്റെ പ്രസ്താവന സംബന്ധിച്ച ചോദ്യത്തിന്, കൂടിയാലോചനയെ കുറിച്ച് ഞാന്‍ കേട്ടിട്ടില്ലെന്നും വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. എന്നോട് ഒന്നും ചോദിച്ചിട്ടില്ല. ചോദിച്ചിരുന്നെങ്കില്‍ തന്നെ മറുപടി പറയില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Andrews Thazhath about palayur church controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.