ആൻഡ്രൂസ് താഴത്തിനെ സഭയിൽനിന്ന് പുറത്താക്കണം -അൽമായ മുന്നേറ്റം

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതക്കെതിരെ ക്രിമിനൽ ഗൂഢാലോചന നടത്തിയ ആർച്ബിഷപ് ആൻഡ്രൂസ് താഴത്തിനെ കാനൻ നിയമപ്രകാരം കത്തോലിക്ക സഭയിൽനിന്ന് പുറത്താക്കണമെന്ന് അൽമായ മുന്നേറ്റം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഔദ്യോഗികപദവി ദുരുപയോഗം ചെയ്തും നുണക്കഥകൾ ചമച്ചും മാർപാപ്പക്ക് വ്യാജ റിപ്പോർട്ട് നൽകിയതിന്‍റെ തെളിവുകളാണ് പുറത്തുവന്നത്. ആൻഡ്രൂസ് താഴത്തിനെ സി.ബി.സി.ഐ പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന് പുറത്താക്കാൻ ലത്തീൻ, മലങ്കര കത്തോലിക്ക മെത്രാന്മാർ ഇടപെടണം.

സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ, സിനഡിന്‍റെ തീരുമാനങ്ങളെ അട്ടിമറിക്കാൻ ബിഷപ് ബോസ്കോ പുത്തൂരും ആർച്ബിഷപ് ആൻഡ്രൂസ് താഴത്തും ശ്രമിച്ചെന്നാണ്​ വ്യക്തമാകുന്നത്​. രണ്ടുപേരും സ്ഥാനത്ത് തുടരാൻ യോഗ്യരല്ല. അതിരൂപത വൈദികർക്കും വിശ്വാസികൾക്കുമെതിരെ തീവ്രവാദബന്ധം ആരോപിച്ച ആൻഡ്രൂസ് താഴത്തിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് അൽമായ മുന്നേറ്റം കൺവീനർ ഷൈജു ആന്റണിയും വക്താവ് റിജു കാഞ്ഞൂക്കാരനും ആവശ്യപ്പെട്ടു.

ഇരുവർക്കുമെതിരെ വത്തിക്കാനിൽ പരാതി നൽകും. സിനഡ് കുർബാന അടിച്ചേൽപിൽക്കാനുള്ള തീരുമാനം സംബന്ധിച്ച സർക്കുലർ ഇന്ന് കുർബാനക്കുശേഷം കത്തിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. 

Tags:    
News Summary - Andrews Thazhath should be kicked out of the church says Almaya Munnettom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.