ന്യൂഡൽഹി: കേരളം പകുതി ചെലവ് വഹിക്കാൻ തയാറാകാത്ത സാഹചര്യത്തിൽ അങ്കമാലി-ശബരി റെ യിൽപാത പദ്ധതി ഉപേക്ഷിക്കുമെന്ന് കേന്ദ്രം. ഇക്കാര്യം ചൂണ്ടിക്കാട്ടി റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
3000 കോടിയോളം രൂപ ചെലവുവരുന്ന പദ്ധതി റെയിൽവേ ഫണ്ടിൽനിന്ന് മാത്രമായി പൂർത്തിയാക്കാൻ കഴിയില്ല. പകുതി ചെലവ് വഹിക്കാമെന്ന വാഗ്ദാനത്തിൽനിന്ന് സംസ്ഥാന സർക്കാർ പിന്മാറുന്നതുമൂലം തീർഥാടന കേന്ദ്രത്തിലേക്കുള്ള റെയിൽപാത പദ്ധതി ഇടക്കുവെച്ച് അവസാനിപ്പിക്കേണ്ട സ്ഥിതിയാണ്. കേരളം 50 ശതമാനം ചെലവ് വഹിക്കാൻ തയാറായാലേ പദ്ധതി നടപ്പാക്കാനാവൂ.
കേരളം പിന്മാറിയതിനാൽ സെപ്റ്റംബർ മുതൽ അങ്കമാലി-ശബരി റെയിൽപാതക്ക് അനുവദിച്ച ഫണ്ട് മരവിപ്പിച്ചിരിക്കുകയാണെന്നും കത്തിൽ വ്യക്തമാക്കി. പലവട്ടം കത്തയച്ചതിനോട് സംസ്ഥാന സർക്കാർ പ്രതികരിക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.