തൃശൂർ: അനിൽ അക്കര എം.എൽ.എയുടെ വീട്ടിലെ തൊഴുത്തിൽ പൂച്ചയുടെ തലയറുത്തിട്ടനിലയിൽ. സംഭവത്തിൽ പേരാമംഗലം പൊലീസ് കേസ െടുത്തു. എം.എൽ.എയുടെ പുറനാട്ടുകരയിെല വീട്ടുതൊഴുത്തിലെ വെള്ളത്തൊട്ടിയിലാണ് സംഭവം.
പശുക്കളെ കറവയെടുക്കുന്നതിന് മുമ്പ് ഉപയോഗിക്കുന്ന കഴുകുന്നതിനായി ഉപയോഗിക്കുന്ന വെള്ളം നിറച്ചുവെക്കുന്ന വെള്ളത്തൊട്ടിയിലാണ് തല കണ്ടെത്തിയത്. രാവിലെ ഏഴോടെയാണ് കണ്ടത്. ആദ്യം ഗൗരവത്തിൽ കണ്ടില്ലെങ്കിലും പിന്നീട് പുലർച്ച റോഡിലൂടെ അജ്ഞാതൻ പോകുന്നത് കണ്ടിരുന്നുവെന്ന അയൽവാസിയുടെ മൊഴിയെ തുടർന്നാണ് പരാതി നൽകിയത്.
ജില്ലയിൽ പലയിടങ്ങളിലും നിലനിൽക്കുന്ന ബ്ലാക്മാൻ ഭീതി കൂട്ടാനുള്ള ആസൂത്രിതനീക്കമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി എം.എൽ.എ പറഞ്ഞു.
പേരാമംഗലം പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരികയാണ്.
എംഎല്‍എയുടെ വീടിനു സമീപത്തെ ഏതെങ്കിലും സിസിടിവി കാമറകളില്‍ പൂച്ചത്തല കൊണ്ടുവന്നയാളെ തിരിച്ചറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.